യുഎഇയിൽ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള പുതിയ ചാർജിംഗ് ഫീസ് ജനുവരി മുതൽ പ്രാബല്യത്തിൽ. സർക്കാർ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജിംഗ് ശൃംഖലയായ UAEV-യുടെ പുതിയ താരിഫുകളാണ് 2025 ജനുവരിയിൽ പ്രാബല്യത്തിൽ വരിക.
ഡി.സി ചാർജറുകൾക്ക് ഒരു kWh-ന് 1.20 ദിർഹം, കൂടാതെ വാറ്റും എസി ചാർജറുകൾക്ക് ഒരു kWh-ന് 0.70 ദിർഹവും അതോടൊപ്പം വാറ്റും ഈടാക്കും. മെയ് മാസത്തിൽ താരിഫുകൾ ആദ്യമായി അവതരിപ്പിച്ചത് മുതൽ ഇവി ചാർജിംഗ് സേവനങ്ങൾ സൗജന്യമായി തുടരുകയായിരുന്നു.