രണ്ട് മാസത്തിനുള്ളിൽ രണ്ട് ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കാനൊരുങ്ങി യുഎഇ. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും സുപ്രീം സ്പേസ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിലിൻ്റെ ആദ്യ യോഗത്തിലായിരുന്നു പ്രഖ്യാപനം.
ആശയവിനിമയത്തിന് സഹായകമാകുന്ന തുറയ-4 സാറ്റ് ഉപഗ്രഹം ഡിസംബർ അവസാനവും മേഖലയുടെ കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങൾ പകർത്താൻ ശേഷിയുള്ള എംബിസെഡ് സാറ്റ് ഉപഗ്രഹം ജനുവരിയിലും വിക്ഷേപിക്കാനാണ് പദ്ധതി.
ചന്ദ്രൻ, ചൊവ്വ, ഛിന്നഗ്രഹ വലയം എന്നിവ പര്യവേക്ഷണം ചെയ്യാൻ ലക്ഷ്യമിട്ടുള്ള 5 ദേശീയ പദ്ധതികൾക്കും യുഎഇ നേതൃത്വം നൽകുന്നുണ്ട്.