ദോഹ മെട്രോലിങ്കിന്റെ ഒരു സർവീസിൽ മാറ്റം വരുത്തി അധികൃതർ. ഇന്ന് മുതലാണ് മെട്രോ പ്രവർത്തനത്തിൽ ചെറിയ മാറ്റം വരുത്തിയിരിക്കുന്നത്. അതിനാൽ യാത്രക്കാർ നിർദേശങ്ങൾ കൃത്യമായി മനസിലാക്കി യാത്ര ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു.
എം 143 ബസ് നിലവിലുള്ള കോർണിഷ് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നതിന് പകരം ഇന്ന് മുതൽ ഹമദ് ഹോസ്പിറ്റൽ സ്‌റ്റേഷൻ ഷെൽട്ടർ 3-ൽ നിന്നാണ് സർവീസ് ആരംഭിക്കുക. ഈ പ്രദേശത്തെ യാത്രക്കാർക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് മാറ്റം നടപ്പിലാക്കുന്നത്.
കർവ ജേർണി പ്ലാനർ ആപ്പ് ഡൗൺലോഡ് ചെയ്ത് മെട്രോ ലിങ്കിന്റെ ഏറ്റവും പുതിയ സേവനങ്ങളെക്കുറിച്ച് യാത്രക്കാർക്ക് അറിയാൻ സാധിക്കുമെന്നും അതോടൊപ്പം, മുവാസലാത്തിന്റെ കസ്‌റ്റമർ സർവീസ് നമ്പറായ 4458 8888-ൽ ബന്ധപ്പെടാമെന്നും മെട്രോ അധികൃതർ വ്യക്തമാക്കി.