മലയാളം സിനിമയ്ക്ക് അഭിമാനമായി ലോകതലത്തിൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന ആടുജീവിതം. ചിത്രത്തിലെ ഗാനങ്ങൾ ഓസ്‌കർ ചുരുക്കട്ടികയിൽ ഇടംനേടുകയും ചെയ്തിരുന്നു. ഇപ്പോൾ മലയാള സിനിമാ പ്രേക്ഷകരെ ദു:ഖത്തിലാഴ്ത്തി എ.ആർ റഹ്‌മാൻ ഒരുക്കിയ ചിത്രത്തിലെ രണ്ട് പാട്ടുകളും ഓസ്‌കർ അന്തിമ പട്ടികയിൽനിന്ന് പുറത്തായി.
രണ്ട് ഗാനവും പശ്ചാത്തല സംഗീതവുമായിരുന്നു പ്രാഥമിക പട്ടികയിൽ ഇടംപിടിച്ചത്. എന്നാൽ അക്കാദമി ഓഫ് മോഷൻ പിക്‌ചർ ആന്റ് ആർട്‌സ് 10 വിഭാഗങ്ങളിലെ ഷോർട്ട് ലിസ്റ്റ് പുറത്തുവിട്ടപ്പോൾ അതിൽ ആടുജീവിതത്തിലെ ഗാനങ്ങൾ ഉൾപ്പെട്ടിട്ടില്ല. ഒറിജിനൽ സ്കോർ വിഭാഗത്തിലും ഗാന വിഭാഗത്തിലുമായിരുന്നു ആട് ജീവിതത്തിന്റെ ഗാനങ്ങൾ ഉൾപ്പെട്ടിരുന്നത്.
അടുത്തിടെ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ പുരസ്‌കാരം ആടുജീവിതം നേടിയിരുന്നു. വിദേശഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിൽ മികച്ച പശ്ചാത്തല സംഗീതത്തിനായുള്ള പുരസ്‌കാരമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഓസ്‌കർ പ്രാഥമിക പട്ടികയിലും ഇടംപിടിച്ചതോടെ ചിത്രത്തിന്റെ അണിയറപ്രവർത്തകരും ആരാധകരിം വലിയ പ്രതീക്ഷയിലുമായിരുന്നു.