ദേശീയദിനം ആഘോഷിക്കുകയാണ് ഖത്തർ. ഐക്യത്തിന്റെയും പാരമ്പര്യത്തിൻ്റെയും ആഘോഷമാണ് ഖത്തറിന് ദേശീയദിനം. ഒരാഴ്‌ച മുമ്പ് തന്നെ ദേശീയദിനാഘോഷത്തിൻ്റെ സ്ഥിരം വേദിയായ ദർബ് അൽസാഇയിൽ ആഘോഷ പരിപാടികൾ തുടങ്ങിയിരുന്നു. വിവിധ സൗഹൃദ രാഷ്ട്രങ്ങൾ ഖത്തറിന് ദേശീയ ദിനാശംസകൾ നേർന്നു.
ദർബ് അൽസാഇയ്ക്ക് പുറമെ ലുസൈൽ ബൊലേവാദ്, കതാറ, ഓൾഡ് ദോഹ പോർട്ട്, മുശൈരിബ് ഡൗൺടൗൺ എന്നിവിടങ്ങളിലെല്ലാം ആഘോഷപരിപാടികൾ ഒരുക്കിയിട്ടുണ്ട്. എന്നാൽ കോർണിഷിൽ നടക്കേണ്ടിയിരുന്ന ദേശീയ ദിന പരേഡ് ഇത്തവണയും ഒഴിവാക്കിയിട്ടുണ്ട്. പക്ഷെ ആഘോഷപരിപാടികൾക്ക് ഒട്ടും കുറവുണ്ടാകില്ല.
രാജ്യത്ത് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വാരാന്ത്യ അവധി കഴിഞ്ഞ് ഞായറാഴ്‌ചയാണ് ഇനി പ്രവൃത്തി ദിനം ആരംഭിക്കുക.