യുഎഇയിൽ താപനില കുറയുന്നു; ജബൽ ജെയ്സ് പർവ്വതത്തിൽ ഇന്ന് രേഖപ്പെടുത്തിയത് 4.3 ഡിഗ്രി സെൽഷ്യസ്

Date:

Share post:

യുഎഇയിൽ താപനില ദിനംപ്രതി കുറഞ്ഞുവരികയാണ്. യുഎഇയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ജബൽ ജെയ്‌സിൽ ഇന്ന് പുലർച്ചെ താപനില 4.3 ഡിഗ്രി സെൽഷ്യസായി കുറഞ്ഞതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു.

പുലർച്ചെ 3.15-നാണ് രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. അതേസമയം, യുഎഇയിലുടനീളമുള്ള താപനില 5 മുതൽ 7 ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് പടിഞ്ഞാറൻ പ്രദേശങ്ങളിൽ തുടങ്ങി ക്രമേണ രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ഡിസംബർ 22-നാണ് യുഎഇയിൽ ശൈത്യകാലം ഔദ്യോഗികമായി ആരംഭിക്കുന്നത്. കഴിഞ്ഞ 30 വർഷത്തിനിടയിൽ, ജനുവരി 16 മുതൽ 18 വരെ മൂന്ന് ദിവസമാണ് രാജ്യത്തെ ഏറ്റവും കൂടിയ തണുപ്പ് രേഖപ്പെടുത്തിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

90 പ്രീമിയം വാഹന നമ്പർ പ്ലേറ്റുകൾ ലേലം ചെയ്യാനൊരുങ്ങി ആർടിഎ; ലേലം ഡിസംബർ 28ന്

പ്രീമിയം വാഹന നമ്പർ പ്ലേറ്റുകൾ ലേലം ചെയ്യാനൊരുങ്ങി ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). 117-ാമത് ഓപ്പൺ ലൈസൻസിംഗ് പ്ലേറ്റ് ലേലത്തിൽ രണ്ട്...

അവശ്യസാധനങ്ങൾ ഇനി പറന്നെത്തും; ദുബായിൽ ഡ്രോൺ ഡെലിവറി സർവ്വീസ് ആരംഭിച്ചു

ഇനി അവശ്യവസ്തുക്കൾ നിങ്ങളുടെ കൈകളിൽ പറന്നെത്തും. ഡ്രോണുകൾ വഴി അവശ്യവസ്തുക്കളുടെയും പാഴ്സലുകളുടെയും ഡെലിവറി ദുബായിൽ ഔദ്യോഗികമായി ആരംഭിച്ചു. പ്രമുഖ ഡ്രോൺ കമ്പനിയായ കീറ്റ ഡ്രോണിന്...

ദേശീയദിന നിറവിൽ ഖത്തർ; നാടെങ്ങും വിപുലമായ ആഘോഷങ്ങൾ

ദേശീയദിനം ആഘോഷിക്കുകയാണ് ഖത്തർ. ഐക്യത്തിന്റെയും പാരമ്പര്യത്തിൻ്റെയും ആഘോഷമാണ് ഖത്തറിന് ദേശീയദിനം. ഒരാഴ്‌ച മുമ്പ് തന്നെ ദേശീയദിനാഘോഷത്തിൻ്റെ സ്ഥിരം വേദിയായ ദർബ് അൽസാഇയിൽ ആഘോഷ പരിപാടികൾ...

ഖത്തർ ദേശീയ ദിനം; തടവുകാർക്ക് മോചനം നൽകാൻ ഉത്തരവിട്ട് അമീർ

നാളെ ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് ഖത്തർ. ദേശീയ ദിനത്തോടനുബന്ധിച്ച് ഖത്തറിലെ വിവിധ ജയിലുകളിൽ കഴിയുന്ന അനവധി തടവുകാർക്ക് മോചനം നൽകാൻ ഉത്തരവിട്ടിരിക്കുകയാണ് അമീർ ഷെയ്ഖ് തമീം...