യുഎഇയിൽ സ്വർണവില കുറയുന്നു. ഇന്ന് കുറഞ്ഞത് ഗ്രാമിന് 1.5 ദിർഹമാണ്. രാവിലെ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 1.5 ദിർഹം കുറഞ്ഞ് 321.0 ദിർഹമായി. ഇന്നലെ വിപണി അവസാനിക്കുമ്പോൾ 322.5 ദിർഹമായിരുന്നതാണ് ഇപ്പോൾ കുറഞ്ഞത്.
നിലവിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 297.25 ദിർഹം, 21 കാരറ്റിന് 287.75 ദിർഹം, 18 കാരറ്റിന് 246.75 ദിർഹം എന്നിങ്ങനെയാണ് വില. ആഗോളതലത്തിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 2,651.11 ഡോളറിലാണ് വ്യാപാരം നടന്നത്.
നവംബറിന്റെ തുടക്കത്തിൽ യുഎസ് ഫെഡറൽ റിസർവ് നിരക്ക് ഉയർത്തിയതിനെ തുടർന്ന് സ്വർണവില ഉയർന്നിരുന്നു. പിന്നാലെ യുഎസ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വിജയിച്ചതിന് ശേഷം യുഎസ് ഡോളർ ശക്തിപ്രാപിച്ചതോടെയാണ് സ്വർണവില കുറഞ്ഞത്.