തബലയുടെ ഉസ്താദ്; സാക്കിർ ഹുസൈന്റെ വിയോ​ഗം സംഗീത ലോകത്തിന് നികത്താനാവാത്ത നഷ്ടം

Date:

Share post:

തബലയിൽ മാസ്മരിക സം​ഗീതം തീർത്ത പ്രതിഭ.. തബലയെ ലോകപ്രശസ്‌തിയിലേക്ക്‌ ഉയര്‍ത്തിയ പ്രധാനി.. അതെ, പ്രശസ്ത തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈൻ ഇനിയില്ല എന്ന് വിശ്വസിക്കാർ ആരാധകർക്കും സം​ഗീത ലോകത്തിനും സാധിക്കില്ല. സാക്കിർ ഹുസൈൻ തബലയിലൂടെ വെറുതെ ഒന്ന് വിരലൊന്നോടിച്ചാൽ പോലും പിറക്കുന്നത് ആസാധ്യ സംഗീതമായിരുന്നു.

മുംബൈയിൽ ജനിച്ച സാക്കിർ ഹുസൈൻ തന്റെ മൂന്നാം വയസ് മുതൽ സംഗീതത്തിൽ മികവ് പുലർത്തിത്തുടങ്ങിയതാണ്. തബലയിൽ പഞ്ചാബ് ഖരാനയിൽ അച്‌ഛൻ അല്ലാ രഖായുടെ പാത പിന്തുടർന്ന സാക്കിർ ഏഴാം വയസിൽ സരോദ് വിദഗ്ധൻ ഉസ്താദ് അലി അക്ബർ ഖാനോടൊപ്പം ആദ്യമായി ഒരു വേദിയിൽ ഏതാനും മണിക്കൂർ അച്ഛന് പകരക്കാരനായി തബല വായിച്ചു.

 

ഇതോടെ തബലയെ തന്റെ ജീവനോട് ചേർത്ത സാക്കിർ ഹുസൈൻ സം​ഗീതത്തോട് കൂടുതൽ അടുക്കുകയായിരുന്നു. അങ്ങനെയിരിക്കെ പന്ത്രണ്ടാം വയസിൽ ബോംബെ പ്രസ് ക്ലബിൽ വെച്ച് ഉസ്‌താദ് അലി അക്ബർ ഖാനോടൊപ്പം സ്വതന്ത്രമായി തബല വായിച്ച് തന്റെ വരവ് സംഗീതലോകത്തെ അറിയിച്ചു. ഇതോടെ അദ്ദേഹത്തെ ലോകം അറിഞ്ഞുതുടങ്ങുകയായിരുന്നു. തന്റെ 12ാം വയസിൽ പട്‌നയിൽ ദസറ ഉത്സവത്തിൽ മഹാനായ സിത്താർ വാദകൻ ഉസ്‌താദ് അബ്‌ദുൽ ഹലിം ജാഫർ ഖാൻ, ഷഹനായി ചക്രവർത്തി ബിസ്‌മില്ലാ ഖാൻ എന്നിവരോടൊപ്പം 2 ദിവസത്തെ കച്ചേരികളിൽ തബല വായിച്ചു.

പിന്നീടങ്ങോട്ട് സാക്കിർ ഹുസൈൻ എന്ന കലാകാരന്റെ വളർച്ചയുടെ നാളുകളായിരുന്നു. 1970ൽ അമേരിക്കയിൽ സിത്താർ മാന്ത്രികൻ രവി ശങ്കറിനൊപ്പം പതിനെട്ടാം വയസിൽ കച്ചേരി അവതരിപ്പിച്ചു. ലോക സംഗീത വേദിയിലെ താളരംഗത്ത് മയിസ്ട്രോ എന്ന് അരനൂറ്റാണ്ട് മുൻപേ വിശേഷിപ്പിക്കപ്പെട്ട കലാകാരനാണ് ഉസ്താദ് സാക്കിർ ഹുസൈൻ. അദ്ദേഹത്തിന്റെ മികവ് രാജ്യത്തിന്റെ അതിർവരുമ്പുകൾ ഭേദിച്ച് കുതിച്ചുയർന്നു.

സം​ഗീത ലോകത്തെ സംഭാവനകൾക്ക് 1988ൽ പത്മശ്രീ ബഹുമതിയും 2002ൽ പത്മഭൂഷണും 2023ൽ പത്മവിഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1999-ൽ അമേരിക്കയിലെ പരമ്പരാഗത കലാകാരൻമാർക്കും സംഗീതജ്ഞർക്കും നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയായ യുണൈറ്റഡ് നാഷണൽ എൻഡോവ്മെൻ്റ് ഫോർ ആർട്‌സ് നാഷണൽ ഹെറിറ്റേജ് ഫെലോഷിപ്പ് അദ്ദേഹത്തെ തേടിയെത്തി.

കഴിഞ്ഞ ഗ്രാമി പുരസ്‌കാര വേദിയിലും സാക്കിർ ഹുസൈൻ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിരുന്നു. മികച്ച ഗ്ലോബൽ മ്യൂസിക്ക് പെർഫോമൻസ്, മികച്ച കണ്ടംപററി ഇൻസ്ട്രുമെൻ്റൽ ആൽബം, മികച്ച ഗ്ലോബൽ മ്യൂസിക് ആൽബം എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരം പങ്കിട്ടത്. മൺടോ, മിസ്റ്റർ ആന്റ് മിസിസ് അയ്യർ, മലയാളത്തിൽ വാനപ്രസ്ഥം എന്നിവയുൾപ്പെടെ ഏതാനും സിനിമകൾക്ക് സംഗീതം നൽകിയിട്ടുണ്ട്. ഹീറ്റ് ആന്റ് ഡസ്റ്റ്, ദ പെർഫക്റ്റ് മർഡർ, മിസ് ബ്യൂട്ടിസ് ചിൽഡ്രൻ, സാസ് എന്നീ ചിത്രങ്ങളിൽ അദ്ദേഹം വേഷമിടുകയും ചെയ്തിട്ടുണ്ട്.

സം​ഗീത ലോകത്തിനും സാക്കിർ ഹുസൈന്റെ ആരാധകർക്കും അദ്ദേഹം ഇനിയില്ല എന്ന സത്യം ഉൾക്കൊള്ളാൻ സാധിക്കുന്നില്ല എന്നതാണ് വാസ്തവം. കാലം എത്ര കഴിഞ്ഞാലും അദ്ദേഹം തന്റെ വിരലുകളാൽ തബലയിൽ തീർത്ത മാസ്മരികത, സം​ഗീത ലോകത്തെ മായാത്ത മുദ്രയായി എക്കാലവും അവശേഷിക്കും. ഉസ്താദിന്റെ ഓർമ്മയായി…

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘പൃഥ്വിരാജ് അമ്പരപ്പിക്കുന്ന സംവിധായകൻ’; പ്രശംസയുമായി മോഹൻലാൽ

പൃഥ്വിരാജിനെ പ്രശംസിച്ച് മോഹൻലാൽ. പൃഥ്വിരാജ് ആദ്യമായി സംവിധായകനായ ലൂസിഫർ എന്ന ചിത്രത്തിലെ നായകനാണ് മോഹൻലാൽ. ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി മാറുകയും ചെയ്തു....

‘ആ മുറിവ് വേദനാജനകമാണ്’; മകളുടെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി ചിത്ര

അകാലത്തിൽ പൊലിഞ്ഞുപോയ തന്റെ കുഞ്ഞോമനയുടെ പിറന്നാൾ ദിനത്തിൽ ഹൃദയഹാരിയായ കുറിപ്പുമായി ​ഗായിക കെ.എസ്. ചിത്ര. കാലം മുറിവുണക്കുമെന്ന് കേട്ടിട്ടുണ്ടെന്നും പക്ഷേ തന്റെ നെഞ്ചിലെ മുറിവ്...

യാത്രക്കാർ ശ്രദ്ധിക്കുക; ദോഹ മെട്രോലിങ്ക് സർവീസിൽ ഇന്ന് മുതൽ മാറ്റം വരുത്തി

ദോഹ മെട്രോലിങ്കിന്റെ ഒരു സർവീസിൽ മാറ്റം വരുത്തി അധികൃതർ. ഇന്ന് മുതലാണ് മെട്രോ പ്രവർത്തനത്തിൽ ചെറിയ മാറ്റം വരുത്തിയിരിക്കുന്നത്. അതിനാൽ യാത്രക്കാർ നിർദേശങ്ങൾ കൃത്യമായി...

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ആർ. അശ്വിൻ

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യയുടെ സ്‌പിൻ ബൗളിങ് ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിൻ. ഓസ്ട്രേലിയക്കെതിരേ ബ്രിസ്ബെയ്നിൽ നടന്ന ടെസ്റ്റ് മത്സരം സമനിലയിൽ അവസാനിച്ചതിന്...