യുഎഇയിൽ വിദ്യാർത്ഥികൾക്ക് ഇനി ആഘോഷത്തിന്റെ ദിനങ്ങൾ. ശൈത്യകാല അവധിക്കായി രാജ്യത്തെ സ്കൂളുകൾ അടച്ചു. ഇന്ന് മുതൽ 2025 ജനുവരി 5 വരെയാണ് അവധി ലഭിക്കുക.
ക്രിസ്മസ്, പുതുവർഷ ആഘോഷങ്ങൾ അടുത്തെത്തിയതിനാൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അവധിക്കാലം ആസ്വദിക്കാനും സാധിക്കും. മൂന്ന് ആഴ്‌ചത്തേക്ക് സ്കൂൾ അടച്ചതോടെ കുടുംബസമേതം നാട്ടിലേക്ക് പോകുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്.
കുട്ടികൾക്ക് ഒരാഴ്‌ചത്തെ ലീവ് കൂടി എടുത്ത് ഒരു മാസത്തേക്കാണ് പലരും പോകുന്നത്. അവധി കഴിഞ്ഞ് ജനുവരി 6നാണ് യുഎഇയിലെ സ്കൂളുകൾ തുറക്കുക.