യുഎഇയിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റം പെരുകുന്നു; ഇന്ത്യൻ ജനസംഖ്യ 40 ലക്ഷത്തിലേക്ക്

Date:

Share post:

യുഎഇയിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റം ദിനംപ്രതി വർധിക്കുകയാണ്. നിലവിൽ സർവകാല റെക്കോർഡിലെത്തി നിൽക്കുകയാണ് ഇന്ത്യൻ പ്രവാസികളുടെ എണ്ണം. ദുബായ് കോൺസുലേറ്റിൻ്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം യുഎഇയിൽ 39 ലക്ഷം ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോർട്ട്.

2012-ൽ 22 ലക്ഷമായിരുന്നതാണ് ഇപ്പോൾ 40 ലക്ഷത്തിനടുത്തെത്തിയിരിക്കുന്നത്. 12 വർഷത്തിനിടെ 17 ലക്ഷം പേരാണ് ഇന്ത്യയിൽ നിന്ന് അധികമായി യുഎഇയിലേയ്ക്ക് എത്തിയത്. കഴിഞ്ഞ ഒരു വർഷം മാത്രം 1,30,000 ഇന്ത്യക്കാർ യുഎഇയിലെത്തിയതായി ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ പറഞ്ഞു.

ജനസംഖ്യ വർധിച്ചതിനൊപ്പം ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെട്ടതായും യുപിഐ അടക്കമുള്ള പേയ്മെൻ്റ് പ്ലാറ്റ്ഫോമുകൾ വന്നത് സാമ്പത്തിക ഇടപാടുകൾ ലളിതമാക്കിയിട്ടുണ്ടെന്നും സതീഷ് കുമാർ ശിവൻ വ്യക്തമാക്കി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ ദുബായ് ചാപ്റ്റർ സംഘടിപ്പിച്ച കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ലോകത്തിലെ തിരക്കേറിയ ആറാമത്തെ വിമാനറൂട്ട്; ജനശ്രദ്ധ നേടി ദുബായ്-റിയാദ് സെക്ടർ

ലോകത്തിലെ ഏറ്റവും തിരക്കേറിയ ആറാമത്തെ വിമാനറൂട്ട് എന്ന നേട്ടം സ്വന്തമാക്കി ദുബായ് - റിയാദ് സെക്ട‌ർ. 43.06 ലക്ഷം സീറ്റോടെ ലോകത്തിലെ ഏറ്റവും തിരക്കേറിയ...

ദുബായ് മെട്രോ ബ്ലൂ ലൈൻ പ​ദ്ധതി 2029 സെപ്റ്റംബർ 9ന് പൂർത്തിയാകുമെന്ന് ആർടിഎ

ദുബായ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മെട്രോ ബ്ലൂ ലൈൻ പദ്ധതി 2029 സെപ്റ്റംബർ 9ന് പ്രവർത്തനം ആരംഭിക്കുമെന്ന് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ)...

ഷാർജയിൽ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി മരണപ്പെട്ടു

ഷാർജയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി മരണപ്പെട്ടു. വളക്കൈ സിദ്ദിഖ് നഗറിലെ സി.പി.മുബഷിർ (28) ആണ് മരിച്ചത്. രണ്ട് മാസം മുൻപുണ്ടായ വാഹനാപകടത്തിൽ...

ദുബായിൽ ഇനി മൊബൈൽ ആപ്പ് വഴി മിനിബസിൽ സീറ്റ് ബുക്ക് ചെയ്യാം; പുതിയ സംവിധാനവുമായി ആർടിഎ

ദുബായിൽ മൊബൈൽ ആപ്പ് വഴി മിനിബസിൽ സീറ്റ് ബുക്ക് ചെയ്ത് ഇനി യാത്ര ചെയ്യാം. റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് പുതിയ പദ്ധതിക്ക് തുടക്കം...