സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്‌ദുൽ റഹീമിൻ്റെ മോചനത്തിൽ ഇന്നും തീരുമാനമായില്ല. സാങ്കേതിക തടസം കാരണം കേസ് പരിഗണിക്കുന്നത് റിയാദ് കോടതി നീട്ടിവെക്കുകയായിരുന്നു.
ഇന്ന് കോടതിയിലെ മുഴുവൻ കേസുകളും മാറ്റിവെച്ചതായി റഹീം നിയമ സഹായസമിതി വ്യക്തമാക്കി. കഴിഞ്ഞ രണ്ട് തവണയും കേസിൽ വിധി പറയുന്നത് കോടതി മാറ്റിവെച്ചിരുന്നു. അതിനാൽ ഇന്ന് മോചന ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഫലമുണ്ടായില്ല.
മോചന ഹർജിയിൽ ആദ്യ സിറ്റിങ് ഒക്ടോബർ 21നാണ് നടന്നത്. എന്നാൽ ബെഞ്ച് മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബെഞ്ച് തന്നെയാണ് മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടത് എന്നും പറഞ്ഞ കോടതി കേസ് മാറ്റിവയ്ക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ നവംബർ 17ന് മോചനമുണ്ടായേക്കുമെന്നാണ് കരുതിയിരുന്നത്. പക്ഷെ അപ്രതീക്ഷിതമായി കോടതി കേസ് നീട്ടിവെക്കുകയായിരുന്നു.