15 വർഷത്തെ കാത്തിരിപ്പിന് ശേഷം നടി കീർത്തി സുരേഷിന് താലി ചാർത്തി ആന്റണി തട്ടിൽ. ഗോവയിൽ നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹ ചിത്രങ്ങൾ കീർത്തി സുരേഷ് തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചത്.
പരമ്പരാഗത രീതിയിലാണ് വധുവായി കീർത്തി അണിഞ്ഞൊരുങ്ങിയത്. മഞ്ഞയിൽ പച്ച ബോർഡറുള്ള പട്ടുപുടവയാണ് താരം ധരിച്ചത്. ജിമിക്കി കമ്മലും ട്രഡീഷണൽ ടച്ചുള്ള ആഭരണങ്ങളും നെറ്റിച്ചുട്ടിയുമൊക്കെ ചാർത്തി തമിഴ് ബ്രാഹ്മിൺ സ്റ്റൈലിലായിരുന്നു കീർത്തി അണിഞ്ഞൊരുങ്ങിയത്.
15 വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. എൻജിനീയറായ ആൻ്റണി ഇപ്പോൾ ബിസിനസുകാരനാണ്. കേരളം ആസ്ഥാനമായുള്ള ആസ്പെറോസ് വിൻഡോസ് സൊല്യൂഷൻ ബിസിനസിന്റെ ഉടമ കൂടിയാണ്.