അല്ലു അർജുന്റെ പുഷ്പ 2 സിനിമയുടെ വ്യാജ പതിപ്പ് യൂട്യൂബില്‍; ഞെട്ടലോടെ നിർമ്മാതാക്കൾ

Date:

Share post:

തിയേറ്ററിൽ വിജയക്കുതിപ്പ് നടത്തുകയാണ് അല്ലു അർജുൻ നായകനായ പുഷ്പ 2. റിലീസ് ചെയ്‌ത്‌ അഞ്ച് ദിവസത്തിനകം 1000 കോടിയിലധികം കളക്ഷനാണ് ചിത്രം നേടിയത്. ഇപ്പോൾ ചിത്രത്തിന്റെ നിർമ്മാതാക്കളെ ഞെട്ടിച്ചുകൊണ്ട് പുഷ്പ 2വിന്റെ വ്യാജപതിപ്പ് റിലീസ് ചെയ്തിരിക്കുകയാണ്.

യുട്യൂബിലാണ് ചിത്രത്തിന്റെ വ്യാജൻ ഇറങ്ങിയിരിക്കുന്നത്. ഹിന്ദി ഭാഷയിലുള്ള സിനിമയുടെ തീയേറ്റർ പതിപ്പാണ് യൂട്യൂബിൽ അപ്‌പ്ലോഡ് ചെയ്യപ്പെട്ടത്. GOATZZZ എന്ന അക്കൗണ്ടിൽ നിന്നാണ് വ്യാജൻ അപ്ലോഡ് ചെയ്‌തത്‌. ഇതോടെ നിരവധി പേർ‍ ചിത്രം ഡൗൺലോഡ് ചെയ്യുകയും കാണുകയും ചെയ്തു. ഇതോടെ നടപടിക്കൊരുങ്ങിയിരിക്കുകയാണ് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ്.

ലോകമെമ്പാടുമുള്ള 12,500ൽ അധികം സ്ക്രീനുകളിലാണ് പുഷ്‌പ 2 റിലീസ് ചെയ്തിരിക്കുന്നത്. പ്രീ സെയിലിൽ നിന്ന് മാത്രം ചിത്രം 100 കോടി നേട്ടം സ്വന്തമാക്കിയിരുന്നു. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ആലപ്പുഴ സ്വദേശിയായ യുവാവ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു; ഷാർജയിലെത്തിയത് അഞ്ച് മാസം മുമ്പ്

ആലപ്പുഴ സ്വദേശിയായ യുവാവ് ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. വാടയ്ക്കൽ ഗുരുമന്ദിരം വാർഡിൽ കടപ്പുറത്ത് തയ്യിൽ വീട്ടിൽ കെ.ജെ. ജോസ് (40) ആണ്...

ചരിത്രത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി; നേട്ടം കരസ്ഥമാക്കി ഇലോൺ മസ്‌ക്

ചരിത്രത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി എന്ന നേട്ടം കരസ്ഥമാക്കി ഇലോൺ മസ്‌ക്. നിലവിൽ 447 ബില്യൺ (ഏകദേശം 3,79,27,34,65,50,000 രൂപ) ആണ് മസ്‌കിൻ്റെ സമ്പത്ത്....

നടൻ രാജേഷ് മാധവൻ വിവാഹിതനായി; വധു അസിസ്റ്റന്റ് ഡയറക്ടർ ദീപ്തി കാരാട്ട്

നടനും സംവിധായകനും കാസ്റ്റിങ് ഡയറക്ടറുമായ രാജേഷ് മാധവൻ വിവാഹിതനായി. അസിസ്റ്റന്റ് ഡയറക്‌ടറും പ്രൊഡക്ഷൻ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു. ഇരുവരുടേതും പ്രണയവിവാഹമാണ്. പാലക്കാട് സ്വദേശിയാണ്...

ദുബായിലെ റോഡ് ശൃംഖല വിപുലപ്പെടുത്തുന്നു; 19 ജനവാസമേഖലയിൽ പുതിയ റോഡുകൾ

ദുബായിലെ റോഡ് ശൃംഖല വിപുലപ്പെടുത്താനൊരുങ്ങി റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ഇതിന്റെ ഭാ​ഗമായി 19 ജനവാസമേഖലയിൽ പുതിയ റോഡുകളുടെ നിർമ്മാണമാണ് ഇപ്പോൾ ആ​രംഭിച്ചിരിക്കുന്നത്....