15 വർഷത്തിന് ശേഷം ഓം ശാന്തി ഓം വീണ്ടും പ്രദർശനത്തിന്

Date:

Share post:

ഷാരൂഖ് ഖാൻ-ദീപിക പദുക്കോൺ താരജോഡി നിറഞ്ഞാടിയ ഫറ ഖാൻ്റെ ചിത്രം ഓം ശാന്തി ഓം ഇന്ന് മുതൽ വീണ്ടും തീയറ്ററുകളിൽ. 2007 നവംബർ 9നാണ് ചിത്രം ആദ്യമായി പുറത്തിറങ്ങിയത്. ഇന്ന് 15 വർഷങ്ങൾക്ക് ശേഷം തിയേറ്ററുകളിൽ വീണ്ടും റിലീസ് ചെയ്തു.

ഷാരൂഖ് ഖാനും ദീപിക പദുക്കോണും അഭിനയിച്ച ഈ ചിത്രം അന്ന് വലിയ ഹിറ്റായിരുന്നു. ദീപിക പദുക്കോൺ എന്ന അഭിനേത്രിയുടെ വമ്പൻ ബോളിവുഡ് അരങ്ങേറ്റം കൂടിയായിരുന്നു അത്. ചിത്രം ഡൽഹി, മുംബൈ, കൊൽക്കത്ത, പട്ന, ഭോപ്പാൽ, അഹമ്മദാബാദ് ഉൾപ്പെടെ 20 നഗരങ്ങളിൽ പ്രദർശിപ്പിക്കും.

ഷാരൂഖ് ഖാൻ്റെ ഏറ്റവും വലിയ ആരാധക കൂട്ടായ്മയായ എസ്ആർകെ യൂണിവേഴ്‌സ് ആസൂത്രണം ചെയ്തതാണ് ഓം ശാന്തി ഓം റീ-റിലീസ് എന്നാണ് റിപ്പോർട്ടുകൾ. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഷാരൂഖ് ചിത്രം ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ തിയേറ്ററുകളിൽ വീണ്ടും റിലീസ് ചെയ്തിരുന്നു. റീ റിലീസിലും ചിത്രം ബോക്‌സ് ഓഫീസിൽ 25 ലക്ഷം രൂപ നേടി വൻ റെക്കോർഡ് സൃഷ്ടിച്ചിരുന്നു.

ഓം ശാന്തി ഓം റിലീസിന് ശേഷം ഷാരൂഖും ദീപികയും ഹാപ്പി ന്യൂ ഇയർ, രോഹിത് ഷെട്ടിയുടെ ചെന്നൈ എക്സ്പ്രസ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.

ഷാരൂഖും ദീപികയും ഇപ്പോൾ അഭിനയിക്കുന്നത് പത്താൻ എന്ന ചിത്രത്തിലാണ്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോൺ എബ്രഹാമും ഉണ്ട്. പത്താൻ 2023 ജനുവരി 25 ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിൻ്റെ ടീസർ ഷാരൂഖിൻ്റെ ജന്മദിനമായ നവംബർ 2 ന് പുറത്തിറങ്ങിയിരുന്നു.

പത്താൻ കൂടാതെ നയൻതാരയ്‌ക്കൊപ്പം ഷാരൂഖ് ഖാൻ ജവാനിൽ അഭിനയിക്കുന്നുണ്ട്. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ഈ ചിത്രം 2023 ജൂൺ 2ന് റിലീസ് ചെയ്യും. തപ്‌സി പന്നുവിനൊപ്പം ഡങ്കിയിലും താരം വേഷമിടുന്നു.

ദീപിക പദുക്കോണിന് ഹൃത്വിക് റോഷനൊപ്പം സിദ്ധാർത്ഥ് ആനന്ദിൻ്റെ ഫൈറ്റർ എന്ന ചിത്രം കൂടിയുണ്ട്. പ്രഭാസിനൊപ്പം പ്രൊജക്ട് കെ എന്ന ചിത്രത്തിലും അമിതാഭ് ബച്ചനൊപ്പം ദി ഇന്റേണിൻ്റെ ഹിന്ദി റീമേക്കിലും ദീപിക വേഷമിടും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഇനി ശരണംവിളിയുടെ നാളുകൾ; മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമല നട തുറന്നു. നാളെ മുതൽ ഭക്തർക്ക് ദർശനത്തിനായി പ്രവേശനം ലഭിക്കും. മേൽശാന്തി പി.എൻ മഹേഷ് പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു....

നിയമലംഘനം; 24 മണിക്കൂറിനുള്ളിൽ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

24 മണിക്കൂറിനുള്ളിൽ നിയമലംഘനം നടത്തിയ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. അൽ ഖവാനീജ് ഏരിയയിൽ അനധികൃതമായി വാഹന പരിഷ്‌കരണങ്ങൾ നടത്തുകയും വലിയ ശബ്ദത്തിൽ...

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ എഴുത്തുകാരും കവികളും

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളും എത്തും. സമാപന വാരാന്ത്യത്തിലാണ് മലയാള സാഹിത്യത്തേക്കുറിച്ചും എഴുത്തുകളേക്കുറിച്ചും സംവദിക്കാൻ പുസ്തക മേളയിൽ...

ഷാർജ പുസ്തകമേള അവസാന ദിവസങ്ങളിലേക്ക്; ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ബോട്ട് സർവ്വീസും

ഷാർജയിൽ മുന്നേറുന്ന 43-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്നവർക്ക് സൗജന്യ ബോട്ട് സവാരി ആസ്വാദിക്കാനും അവസരം. എക്സ്പോ സെൻ്ററിലേക്ക് എത്തുന്നവർക്കുവേണ്ടിയാണ് ബുക്ക് അതോറിറ്റ് സൌജന്യ ബോട്ട്...