ജയറാം – പാർവ്വതി ദമ്പതികളുടെ മകനും നടനുമായ കാളിദാസ് ജയറാമിന്റെ വിവാഹ ഒരുക്കങ്ങൾ ആരംഭിച്ചു. സുഹൃത്തും മോഡലുമായ തരിണി കലൈഞ്ജരായരാണ് കാളിദാസിന്റെ വധു. ഞായറാഴ്ച ഗുരുവായൂരിൽ വെച്ച് കാളിദാസ് താരിണിക്ക് താലിചാർത്തും. കഴിഞ്ഞ ദിവസം ചെന്നൈയിൽ വെച്ച് പ്രി വെഡിങ് ചടങ്ങ് സംഘടിപ്പിച്ചിരുന്നു.
തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട, സന്തോഷകരമായ നിമിഷമാണിതെന്നും താരിണിക്കൊപ്പം ഒരു പുതിയ ജീവിതം ആരംഭിക്കുകയാണ്. എല്ലാവരുടെയും അനുഗ്രഹം ഉണ്ടായിരിക്കണമെന്നും ചടങ്ങിന് ശേഷം കാളിദാസ് പറഞ്ഞു. പിന്നാലെ മകനേക്കുറിച്ചും ഭാവി മരുമകളേക്കുറിച്ചും ജയറാം വാചാലനായി.
“എന്നെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനമാണിന്ന്. കാളിദാസിൻ്റെ വിവാഹം എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്നമാണ്. അതിന്ന് പൂർണമാകുകയാണ്. ഷൂട്ടിങ്ങിനൊക്കെ പോകുമ്പോൾ കലിംഗരായർ ഫാമിലിയെ കുറിച്ച് നിരവധി കേട്ടിട്ടുണ്ട്. ആ വലിയ കുടുംബത്തിൽ നിന്നും എൻ്റെ വീട്ടിലേക്ക് മരുമകളായി തരിണി വന്നതിൽ ദൈവത്തിന്റെ പുണ്യമാണ്. ദൈവത്തോട് നന്ദി പറയുകയാണ്. ഗുരുവായൂരിൽ വച്ചാണ് വിവാഹം. എട്ടാം തിയതി. തരിണി ഞങ്ങളുടെ മരുമകളല്ല മകൾ തന്നെയാണ്“ എന്നാണ് പ്രി വെഡിങ് ചടങ്ങിൽ ജയറാം പറഞ്ഞത്.