ഇന്ത്യൻ ബാഡ്മിന്റൺ താരം പി.വി. സിന്ധു വിവാഹിതയാകുന്നു. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്സ് ടെക്നോളജീസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഹൈദരാബാദ് സ്വദേശിയുമായ വെങ്കടദത്ത സായിയാണ് വരൻ. ഡിസംബർ 22-ന് രാജസ്ഥാനിനെ ഉദയ്പുരിൽ വെച്ചാണ് വിവാഹം നടക്കുക.
ഒരു മാസം മുൻപാണ് വിവാഹം തീരുമാനിച്ചതെന്ന് സിന്ധുവിൻ്റെ അച്ഛനും മുൻ വോളിബോൾ താരവുമായ പി.വി. രമണ പറഞ്ഞു. ഇരു കുടുംബങ്ങളും തമ്മിൽ ഏറെക്കാലമായുള്ള ബന്ധവുമുണ്ട്. വിവാഹത്തിന് ശേഷം 24-ന് ഹൈദരാബാദിൽ വെച്ച് റിസപ്ക്ഷനും നടക്കും.
2016, 2020 ഒളിമ്പിക്‌സുകളിൽ മെഡൽ ജേതാവാണ് പി.വി സിന്ധു. കഴിഞ്ഞ ദിവസം സയ്യിദ് മോദി ടൂർണമെന്റിലെ വനിതാ സിംഗിൾസിൽ കിരീടവും നേടിയിരുന്നു. ജനുവരിയിൽ സിന്ധു വീണ്ടും മത്സരത്തിൻ്റെ തിരക്കുകളിലേക്ക് കടക്കുന്നതിനാൽ അതിന് മുൻപ് വിവാഹം നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.