‘പൊന്നുമോൾക്ക് ആശംസകൾ’; മകൾ ​ഗൗരിയുടെ നാലാം പിറന്നാൾ ആഘോഷമാക്കി ഭാമ

Date:

Share post:

മകൾ ​ഗൗരിക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടി ഭാമ. മകളുടെ നാലാം പിറന്നാളാണ് താരം ആഘോഷമാക്കി മാറ്റിയത്. കൈയിൽ ഒരു ബൊക്കയുമായി മകളെ മാറോട് ചേർത്തുപിടിച്ചുക്കൊണ്ടുള്ള ചിത്രം പങ്കുവെച്ചാണ് ഭാമ പിറന്നാൾ ആശംസ നേർന്നത്.

സ്നേഹത്തോടെ സന്തോഷകരമായ നാലാം പിറന്നാൾ ആശംസിക്കുന്നു എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്. അതോടൊപ്പം എന്റെ ബാറ്റ്മാന് നാല് വയസെന്ന കുറിപ്പോടെ ബാറ്റ്മാന്റെ വേഷത്തിൽ നിൽക്കുന്ന മകളുടെ ചിത്രം സ്റ്റോറിയായും താരം പങ്കുവെച്ചിട്ടുണ്ട്. ഇതോടെ സിനിമാ താരങ്ങളായ ശിവദ, ശ്വേത മേനോൻ തുടങ്ങിയവർ ഉൾപ്പെടെ നിരവധിപേരാണ് ആശംസകൾ നേർന്നത്.

കഴിഞ്ഞ മെയിലാണ് താരം താനൊരു സിംഗിൾ മദർ ആണെന്ന് വെളിപ്പെടുത്തിയത്. മകൾ ഗൗരിക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചുകൊണ്ടായിരുന്നു ഭാമയുടെ തുറന്നു പറച്ചിൽ. ലോഹിതദാസ് സംവിധാനം ചെയ്‌ത നിവേദ്യത്തിലൂടെയാണ് ഭാമ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് 50 ഓളം സിനിമകളിൽ താരം വേഷമിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

2025ൽ ഗതാഗതം സുഗമമാകും; പാർക്കിങ്ങ്, സാലിക് നിരക്കുകൾ മാറും

2025ൽ മുതൽ യുഎഇയിൽ നിലവിൽ വരുന്ന പ്രധാനപ്പെട്ട പത്ത് മാറ്റങ്ങളും പുതുക്കിയ ഫീസ് നിരക്കുകളേക്കുറിച്ചും അറിയാം. ഗതാഗതം സുഗമമാകുന്ന പുതിയ പാതകളും സംവിധാനങ്ങളും നിലവിൽ...

‘ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെ; ഫോൺ വിളിച്ചാലും അവൻ എടുക്കാറില്ല’; മനസുതുറന്ന് ഹർഭജൻ സിങ്

എം.എസ് ധോണിയുമായുള്ള ബന്ധത്തേക്കുറിച്ച് ചില തുറന്നുപറച്ചിലുകൾ നടത്തുകയാണ് ഹർഭജൻ സിങ്. ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെയായെന്നും താൻ ഫോൺ വിളിച്ചാൽ പോലും ധോണി കോൾ...

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് അവസരം; 5000 ദിർഹം ശമ്പളത്തിൽ സൗജന്യ നിയമനം

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് മികച്ച അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ ഇൻഡസ്ട്രിയൽ മേഖലയിലാണ് പുരുഷ നഴ്‌സുമാരുടെ ഒഴിവുകളുള്ളത്. നിലവിലുള്ള 100...

കീര്‍ത്തി സുരേഷിന്റെ വിവാഹം ഡിസംബർ 12ന്; ആശംസകളുമായി ആരാധകർ

നടി കീർത്തി സുരേഷിന്റെ വിവാഹ തിയതി പുറത്തുവിട്ടു. ഡിസംബർ 12ന് ​ഗോവയിൽ വെച്ചാണ് താരം വിവാഹിതയാകുന്നത്. ഏറെക്കാലമായി കീർത്തിയുടെ സുഹൃത്തായ ആന്റണി തട്ടിലാണ് വരൻ....