രാജ്യം നേരിടുന്ന വികസന വെല്ലുവിളികള്‍ നേരിടാന്‍ പൊതുമേഖലയും സ്വകാര്യമേഖലയും ഒന്നിക്കണമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. സബീല്‍ പാലസില്‍ വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടേയും ബിസിനസ് പ്രമുഖരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രത്തിന്റെ പുരോഗതിക്കും സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനും പൊതു- സ്വകാര്യപങ്കാളിത്തം പ്രധാനമാണ്. പുരോഗതിലേക്ക് രാജ്യത്തെ നയിക്കേണ്ടതിന് യുവാക്കളുടെ പങ്ക് അനിവാര്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനും കിരീടാവകാശിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് യുഎഇ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് തുടങ്ങി നിരവധി പ്രമുഖര്‍ യോഗത്തില്‍ പങ്കെടുത്തു.
സർക്കാർ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ബിസിനസ് സൗഹൃദ നിയമനിർമ്മാണ ചട്ടക്കൂട് മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്തു. ഇത് ദുബായുടെ മുൻഗണനാ നിക്ഷേപ കേന്ദ്രമെന്ന നില ഉറപ്പിക്കുന്നതിന് അത്യന്താപേക്ഷിത മാണെന്ന് യോഗം വിലയിരുത്തി. വികസനമെന്നത് തുടര്‍മാനമായ പ്രക്രിയയാണെന്നും ശൈഖ് മുഹമ്മ്ദ് ബിന്‍ റാഷിദ് അല്‍ മക്തൂം വ്യക്തമാക്കി