യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ് സർവ്വീസുകൾ ആരംഭിക്കുക.
അറ്റ്ലാൻ്റ, തായ്പേയ്, മെഡാൻ, നോം പെൻ, ക്രാബി, ടുണിസ്, ചിയാങ് മായ്, ഹോങ്കോംഗ്, ഹനോയ്, അൽജിയേഴ്സ് എന്നിവിടങ്ങളിലേയ്ക്കാണ് ഇത്തിഹാദ് എയർവേസ് സർവ്വീസ് ആരംഭിക്കുക. 2025 ജൂലൈ മുതലാണ് പുതിയ സംക്ടറുകളിലേയ്ക്ക് എയർവേസ് പറക്കുക.
യുഎഇയിലേയ്ക്കും തിരിച്ചും സർവ്വീസ് പ്രഖ്യാപിച്ച രാജ്യങ്ങളിൽ നിന്ന് വിനോദസഞ്ചാരികളുടെയും യാത്രക്കാരുടെയും എണ്ണം വർദ്ധിക്കുന്നതിനാലാണ് പുതിയ സർവ്വീസ് ആരംഭിക്കാൻ തീരുമാനിച്ചത്. നിലവിൽ 83 സ്ഥലങ്ങളിലേക്കാണ് ഇത്തിഹാദ് പറക്കുന്നത്. പുതിയ സർവീസുകൾ കൂടി തുടങ്ങുന്നതോടെ ആകെ സെക്ടറുകളുടെ എണ്ണം 93 ആയി ഉയരുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അന്റോണോൾഡോ നെവെസ് പറഞ്ഞു.