ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ ആസ്ട്രേലിയ 238 ൺസിന് എല്ലാവരും പുറത്തായി. റൺസിന്റെ അടിസ്ഥാനത്തിൽ ആസ്ട്രേലിയൻ മണ്ണിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണ് പെർത്തിൽ നേടിയത്.
89 റൺസ് നേടിയ ട്രാവിസ് ഹെഡാണ് ആസ്ട്രേലിയയുടെ ടോപ് സ്കോറർ. മിച്ചൽ മാർഷ് 47 റൺസ് നേടി. മൂന്ന് വിക്കറ്റുകളുമായി ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവർ കങ്കാരുക്കളെ വരിഞ്ഞുമുറുക്കി. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ ലീഡ് നേടിയിരുന്നു.
487 എന്ന കൂറ്റൻ സ്കോർ നേടിയാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്സ് ഡിക്ലെയർ ചെയ്യ്തത്. 143 ബോളിൽ 100 റൺസെടുത്ത കോലി, യശ്വസി ജയ്സ്വാൾ (161), കെ എൽ രാഹുൽ (77) എന്നിവരുടെ പ്രകടനമാണ് ഇന്ത്യൻ ബാറ്റിംഗിൻ്റെ നെടുംതൂണായത്. അതേസമയം മറുപടി ബാറ്റിങ്ങിനെത്തിയ ഓസ്ട്രേലിയയുടെ ടോപ് ഓർഡറിലെ മൂന്ന് പേരെ തുടക്കത്തിലേ പറഞ്ഞുവിട്ട് ഇന്ത്യ കളംപിടിച്ചു.
മക്സ്വീനിയെയും മാർനസ് ലബുഷെയ്നെയും ബുംറ പറഞ്ഞയച്ചപ്പോൾ നൈറ്റ് വാച്ച്മാൻ കമ്മിൻസിനെ സിറാജ് പുറത്താക്കി. 12ന് മൂന്ന് എന്ന നിലയിൽ നാലാം ദിവസം ആരംഭിച്ച ഓസ്ട്രേലിയക്ക് അഞ്ച് റൺസ് നേടുന്നതിനിടെ ഉസ്മാൻ ഖവാജയെയും നഷ്ടമായി.
എന്നാൽ പിന്നീട് ക്രീസിലെത്തിയ ഹെഡ് സ്റ്റീവ് സ്മിത്തിനെ (17) സാക്ഷിയാക്കി ഹെഡിന്റെ മുന്നേറിയെങ്കിലും ബുംറയ്ക്ക് വിക്കറ്റ് സമ്മാനിച്ചു. വാഷിങ്ടൺ സുന്ദർ രണ്ട് വിക്കറ്റും നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ എന്നിവർ ഓരോ വിക്കറ്റും നേടിയതോടെ ഇന്ത്യ വിജയാഘോഷത്തിലെത്തി.