‘കൊച്ചിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ സന്തോഷവാനാണ്’; പുതിയ താമസസ്ഥലത്തേക്കുറിച്ച് ബാല

Date:

Share post:

പുതിയ താമസ സ്ഥലമായ വൈക്കത്തേക്കുറിച്ച് വാചാലനായി നടൻ ബാല. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ഇപ്പോൾ ഏറെ സന്തോഷവാനാണെന്നും വേറൊരു ലോകത്താണ് ഇപ്പോൾ ജീവിക്കുന്നതെന്നുമാണ് ബാല പറഞ്ഞത്. ഭാര്യ കോകിലയ്ക്കൊപ്പം വൈക്കത്ത് ക്ഷേത്ര ദർശനത്തിന് എത്തിയപ്പോഴായിരുന്നു ബാലയുടെ പ്രതികരണം.

“ഇപ്പോൾ ഞാൻ സന്തോഷവാനായിരിക്കുന്നു. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒത്തിരി പ്രശ്‌നങ്ങളുണ്ടായിരുന്നു. കോകില എന്റെ ജീവിതത്തിലേക്കു വന്നപ്പോൾ അവൾക്കു പല സംശയങ്ങളും പേടിയും ഉണ്ടായിരുന്നു. വൈക്കത്ത് വന്നപ്പോൾ അതെല്ലാം മാറി. വൈക്കത്തേക്ക് ആരെയും ഞാൻ ക്ഷണിക്കുന്നില്ല. ഞാൻ വേറൊരു ലോകത്താണ് ഇപ്പോൾ ജീവിക്കുന്നത്.

എനിക്കൊരു വിഷമം ഉണ്ട്. വേറെ ഒന്നുമല്ല. കണക്ക് എടുത്തു നോക്കുന്നതുമല്ല. ഇത്രയും നാൾ നിങ്ങളെ എല്ലാവരെയും ഞാൻ ഇത്രയേറെ സ്നേഹിച്ചപ്പോൾ ഒരുനിമിഷം കൊണ്ടാണ് ഞാൻ അന്യനായി പോയത്. പക്ഷേ ഇവിടെ അങ്ങനല്ല. ഊ ലോകം എനിക്ക് ഒത്തിരി ഇഷ്‌ടപ്പെട്ടു. ഗ്രാമ പ്രദേശം ആണ് സിറ്റി ബഹളമൊന്നും ഇല്ല. ഇവിടെ ഞാൻ സ്‌കൂൾ കെട്ടുന്നു, പല രോഗികളെ സഹായിക്കുന്നു. കുടുംബശ്രീ ആളുകളെ സഹായിക്കുന്നു. നമ്മൾ ഏത് ഭൂമിയിൽ കാൽ ചവിട്ടിയാലും അത് നല്ലതായിരിക്കണം.

ഞാൻ നല്ലവൻ തന്നെയാണ്. പക്ഷേ റൊമ്പ നല്ലവനല്ല. ഞാനാരോടും സർട്ടിഫിക്കറ്റും ചോദിച്ചിട്ടില്ല. ഞാൻ ആരേയും ദ്രോഹിച്ചിട്ടില്ല. നല്ലതു മാത്രമെ എല്ലാവർക്കും ചെയ്‌തിട്ടുള്ളൂ. ആ വിഷമത്തിലാണ് കൊച്ചിയിൽ നിന്നും ഞാൻ മാറിയത്. എന്നെ മനസ്സിലാക്കുന്നവർ മനസ്സിലാക്കട്ടെ. ഒരു ഞായറാഴ്‌ച മാത്രം എന്നെക്കാണാൻ എത്ര പേരാണ് അവിടെ വന്നുകൊണ്ടിരുന്നത്. ബാല ചേട്ടാ, ഇനി ആര് ഞങ്ങളെ നോക്കും എന്ന് പലരും വിളിച്ച് പറയുന്നു. എൻ്റെ അരികിൽ വരുന്നവരെ ഇനിയും സഹായിക്കും. ഞാൻ ഇപ്പോൾ ഒരു സ്വർഗത്തിലാണ് ഇരിക്കുന്നത്” എന്നാണ് ബാല പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...

യുഎഇ ദേശീയദിനം ആഘോഷമാക്കാൻ ഗ്ലോബൽ വില്ലേജ്; കരിമരുന്ന് പ്രയോഗവും ഡ്രോൺ പ്രദർശനവും

യുഎഇ ദേശീയദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷമാക്കാനൊരുങ്ങി ഗ്ലോബൽ വില്ലേജ്. ആരെയും ആകർഷിക്കുന്ന കരിമരുന്ന് പ്രകടനം, ഡ്രോൺ പ്രദർശനം, സം​ഗീത പരിപാടികൾ, സാംസ്കാരിക പരിപാടികൾ...