യുഎഇ ദേശീയ ദിനാഘോഷങ്ങൾക്കായി ഷാർജയിലെ റോഡുകൾ താൽകാലികമായി അടയ്ക്കുമെന്ന മുന്നറിയിപ്പുമായി പൊലീസ്. ദിബ്ബ അൽ ഹിസ്ൻ കോർണിഷ് റോഡിലെ രണ്ട് വഴികളും ശനിയാഴ്ച താൽക്കാലികമായി അടയ്ക്കുമെന്നാണ് പൊലീസ് അറിയിച്ചത്.
ദിവാൻ അൽ അമീരി സ്‌ക്വയറിൽ നിന്ന് ഹെറിറ്റേജ് വില്ലേജ് സ്‌ക്വയറിലേക്കുള്ള റോഡിലേയ്ക്ക് ഉച്ചകഴിഞ്ഞ് 3.30 മുതൽ 5.30 വരെ വാഹനങ്ങൾക്ക് പ്രവേശിക്കാൻ കഴിയില്ല. അതിനാൽ ഈ സമയത്ത് വാഹനമോടിക്കുന്നവർ ബദൽ റോഡുകൾ സ്വീകരിക്കണമെന്നും പൊലീസ് നിർദേശിച്ചു.