സൗദിയിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ വൈകിയാൽ കാത്തിരിക്കുന്നത് വലിയ പിഴയാണ്. 100 റിയാലാണ് പിഴയിനത്തിൽ അടയ്ക്കേണ്ടി വരിക. സൗദി ട്രാഫിക് ഡയറക്ടറേറ്റാണ് പൊതുജനങ്ങളെ ഇക്കാര്യമറിയിച്ചത്.
കാലാവധി അവസാനിച്ച ലൈസൻസുകൾ പുതുക്കാൻ 60 ദിവസത്തെ സമയമാണ് അനുവദിക്കുക. ഈ സമയപരിധിയിൽ ലൈസൻസ് പുതുക്കിയില്ലെങ്കിലാണ് 100 റിയാൽ പിഴ ഈടാക്കുക. അതേസമയം, ഒരു വർഷവും ഒരു ദിവസവും കഴിഞ്ഞിട്ടും ലൈസൻസ് പുതുക്കിയില്ലെങ്കിൽ പിഴ ഇരട്ടിയാകുകയും ചെയ്യും.
പിഴ ഒഴിവാക്കുന്നതിനായി കൃത്യസമയത്ത് ലൈസൻസുകൾ പുതുക്കണമെന്ന് മന്ത്രാലയം ജനങ്ങളോട് നിർദേശിച്ചു. അബ്ഷർ പ്ലാറ്റ്ഫോമിലൂടെ ഓൺലൈനായാണ് ലൈസൻസ് പുതുക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് സൗദി മൂറൂർ വെബ്‌സൈറ്റ് സന്ദർശിക്കാമെന്നും അധികൃതർ അറിയിച്ചു.