‘വിവാഹ ജീവിതത്തോട് താല്പര്യമില്ല, ചിന്തിച്ചെടുത്ത തീരുമാനം’; തുറന്നുപറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി

Date:

Share post:

വിവാഹ ജീവിതത്തോട് താല്‌പര്യമില്ലെന്ന് തുറന്നുപറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി. വിവാഹം കഴിക്കില്ലെന്നും വിവാഹമെന്ന ആശയത്തിൽ വിശ്വാസമില്ലെന്നുമാണ് താരം വ്യക്തമാക്കിയത്. ചെറിയ പ്രായത്തിൽ വിവാഹം കഴിക്കാൻ തനിക്ക് വലിയ താത്പര്യമായിരുന്നുവെന്നും ഗുരുവായൂരിൽ വച്ച് വിവാഹം കഴിക്കണമെന്നത് സ്വപ്നമായിരുന്നുവെന്നും ഐശ്യര്യ കൂട്ടിച്ചേർത്തു.

‘വിവാഹ ജീവിതത്തോട് എനിക്ക് താത്പര്യമില്ല. എട്ടാമത്തെ വയസിലും 10-ാമത്തെ വയസിലും 25-ാം വയസിലും വിവാഹം എന്നത് സ്വപ്നമായിരുന്നു. ഗുരുവായൂരിൽ വച്ച് വിവാഹം കഴിക്കുന്നതുവരെ ഞാൻ ചിന്തിച്ചിട്ടുണ്ട്. വളർന്നപ്പോൾ ചിന്താഗതി മാറി. തനിക്ക് ചുറ്റുമുള്ള വിവാഹം കഴിച്ചവരെ നോക്കിയപ്പോൾ മിക്കയാളുകളും ഹാപ്പിയല്ല, ഒരുപാട് പേരിൽ കുറച്ചുപേർ മാത്രമായിരിക്കും ഇപ്പോഴും ഹാപ്പിയായിരിക്കുന്നത്.

ഇപ്പോൾ എനിക്ക് 34 വയസുണ്ട്. ഈ വർഷത്തിനിടയിൽ എനിക്കറിയാവുന്ന സന്തോഷത്തോടെ ജീവിക്കുന്ന ഒരു കുടുംബമാണുള്ളത്. അവർ മലയാളികൾ അല്ല. ബാക്കി എല്ലാവരിലും കോംപ്രമൈസുകളായിരുന്നു കണ്ടത്. അവർ ആരും പേഴ്‌സണൽ സ്പേസിൽ വളരുന്നില്ല. ബോധവും ബുദ്ധിയും വന്നപ്പോഴാണ് എനിക്ക് ഇത് ആവശ്യമില്ലെന്ന് മനസിലായത്’ എന്നാണ് ഐശ്വര്യ പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സഹോദരങ്ങൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഫഹദ് ഫാസിൽ; വൈറലായി ചിത്രങ്ങൾ

സിനിമാ പ്രേമികളുടെ ഇഷ്ട താരമാണ് ഫഹദ് ഫാസിൽ. മലയാളത്തിന് പുറമെ അന്യഭാഷകളിലും സജീവമായ താരത്തിന് വലിയ ആരാധക പിൻബലവുമുണ്ട്. ഫഹദുമായി ബന്ധപ്പെട്ട് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ...

‘ഒലിച്ചുപോയത് 3 വാര്‍ഡ് മാത്രം, ഒരു നാട് മുഴുവനല്ല’; വയനാട് ദുരന്തത്തെ നിസാരവത്കരിച്ച് വി. മുരളീധരന്‍

വയനാട് ഉരുൾപ്പൊട്ടലിനെ നിസാരവത്കരിച്ച് ബി.ജെ.പി നേതാവ് വി. മുരളീധരൻ. ഒരു നാട് മുഴുവൻ ഒലിച്ചുപോയി എന്ന് പറയുന്നത് തെറ്റാണെന്നും രണ്ട് പഞ്ചായത്തുകളിലെ മൂന്ന് വാർഡുകൾ...

മലയാളി താരം മിന്നുമണി ഓസീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ തിരിച്ചെത്തി

ഇന്ത്യന്‍ സീനിയര്‍ വനിതാ ടീമിൽ മലയാളി താരം മിന്നുമണി തിരിച്ചെത്തി. ഒരിടവേളയ്ക്ക് ശേഷമാണ് വയനാട് മാനന്തവാടി സ്വദേശിയായ മിന്നു മണി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നത്....

ഈദ് അൽ ഇത്തിഹാദ്; ദേശീയ ദിനം ആഘോഷമാക്കാൻ വിവിധ പരിപാടികളുമായി ഫുജൈറ

യുഎഇയുടെ 53-ാമത് ദേശീയ ദിനം ആഘോഷമാക്കാനൊരുങ്ങി ഫുജൈറ. ഈദ് അൽ ഇത്തിഹാദിൻ്റെ ഭാ​ഗമായി ഫുജൈറ ഓർഗനൈസിംഗ് കമ്മിറ്റി പ്രഖ്യാപിച്ച ആഘോഷങ്ങളാണ് എമിറേറ്റിൽ സംഘടിപ്പിക്കപ്പെടുന്നത്. സുപ്രീം കൗൺസിൽ...