മലയാളി താരം മിന്നുമണി ഓസീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ തിരിച്ചെത്തി

Date:

Share post:

ഇന്ത്യന്‍ സീനിയര്‍ വനിതാ ടീമിൽ മലയാളി താരം മിന്നുമണി തിരിച്ചെത്തി. ഒരിടവേളയ്ക്ക് ശേഷമാണ് വയനാട് മാനന്തവാടി സ്വദേശിയായ മിന്നു മണി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നത്. സ്റ്റാര്‍ ഓപണര്‍ ഷഫാലി വര്‍മ,സ്പിന്നര്‍ ശ്രേയങ്ക പാട്ടീല്‍ എന്നിവരെ ഒഴിവാക്കിയാണ് ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്.

ഓസ്‌ട്രേലിയയ്‌ക്കെതിരെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയാണുളളത്. ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യൻ ക്യാപ്റ്റൻ. സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റന്‍.ഐസിസി വനിതാ ചാമ്പ്യന്‍ഷിപ്പിൻ്റെ ഭാഗമായ പരമ്പരയ്ക്ക് ഡിസംബര്‍ അഞ്ചിന് തുടക്കമാകും. ഡിസംബര്‍ എട്ടിനാണ് രണ്ടാം ഏകദിനം. 11ന് മൂന്നാം മത്സരവും നടക്കും.

ബ്രിസ്‌ബേനിലെ അലന്‍ ബോര്‍ഡര്‍ ഫീല്‍ഡിലാണ് ആദ്യ രണ്ട് മത്സരങ്ങൾ അരങ്ങേറുക. അവസാന മത്സരം പെര്‍ത്തിലെ ഡബ്ല്യുഎസിഎ ഗ്രൗണ്ടിലും നടക്കും. ടീം : ഹർമൻപ്രീത് കൗർ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), പ്രിയ പുനിയ,ജെമീമ റോഡ്രിഗസ്, ഹർലീൻ ഡിയോൾ, യാസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പർ), റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), തേജൽ ഹസബ്നിസ്, ദീപ്തി ശർമ, മിന്നു മണി, പ്രിയ മിശ്ര, അരുന്ധതി റെഡ്ഡി,രേണുക സിങ് താക്കൂർ, സൈമ താക്കൂർ, രാധാ യാദവ്, ടിറ്റാസ് സാധു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സഹോദരങ്ങൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഫഹദ് ഫാസിൽ; വൈറലായി ചിത്രങ്ങൾ

സിനിമാ പ്രേമികളുടെ ഇഷ്ട താരമാണ് ഫഹദ് ഫാസിൽ. മലയാളത്തിന് പുറമെ അന്യഭാഷകളിലും സജീവമായ താരത്തിന് വലിയ ആരാധക പിൻബലവുമുണ്ട്. ഫഹദുമായി ബന്ധപ്പെട്ട് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ...

‘വിവാഹ ജീവിതത്തോട് താല്പര്യമില്ല, ചിന്തിച്ചെടുത്ത തീരുമാനം’; തുറന്നുപറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി

വിവാഹ ജീവിതത്തോട് താല്‌പര്യമില്ലെന്ന് തുറന്നുപറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി. വിവാഹം കഴിക്കില്ലെന്നും വിവാഹമെന്ന ആശയത്തിൽ വിശ്വാസമില്ലെന്നുമാണ് താരം വ്യക്തമാക്കിയത്. ചെറിയ പ്രായത്തിൽ വിവാഹം കഴിക്കാൻ...

‘ഒലിച്ചുപോയത് 3 വാര്‍ഡ് മാത്രം, ഒരു നാട് മുഴുവനല്ല’; വയനാട് ദുരന്തത്തെ നിസാരവത്കരിച്ച് വി. മുരളീധരന്‍

വയനാട് ഉരുൾപ്പൊട്ടലിനെ നിസാരവത്കരിച്ച് ബി.ജെ.പി നേതാവ് വി. മുരളീധരൻ. ഒരു നാട് മുഴുവൻ ഒലിച്ചുപോയി എന്ന് പറയുന്നത് തെറ്റാണെന്നും രണ്ട് പഞ്ചായത്തുകളിലെ മൂന്ന് വാർഡുകൾ...

ഈദ് അൽ ഇത്തിഹാദ്; ദേശീയ ദിനം ആഘോഷമാക്കാൻ വിവിധ പരിപാടികളുമായി ഫുജൈറ

യുഎഇയുടെ 53-ാമത് ദേശീയ ദിനം ആഘോഷമാക്കാനൊരുങ്ങി ഫുജൈറ. ഈദ് അൽ ഇത്തിഹാദിൻ്റെ ഭാ​ഗമായി ഫുജൈറ ഓർഗനൈസിംഗ് കമ്മിറ്റി പ്രഖ്യാപിച്ച ആഘോഷങ്ങളാണ് എമിറേറ്റിൽ സംഘടിപ്പിക്കപ്പെടുന്നത്. സുപ്രീം കൗൺസിൽ...