മോഷണം കുലത്തൊഴിലാക്കിയ കുറുവ സംഘം

Date:

Share post:

കേരളത്തിലും തമിഴ്നാട്ടിലും തലവേദന സൃഷ്ടിക്കുന്ന മോഷ്ടാക്കൾ. മോഷണം കുലത്തൊഴിലാക്കിയ തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തിൽ നിന്നുള്ളവർ. പരാതികളും കേസും കൂടിയപ്പോൾ തമിഴ്നാട് ഇന്റലിജൻസാണ് ഇവർക്ക് കുറുവ സംഘമെന്ന് പേര് നൽകിയത്. മോഷണമെന്നാൽ ഈ സംഘത്തിന് ഒരു കുറ്റകൃത്യമോ, തെറ്റോ അല്ല. ഒരു കുലത്തൊഴിൽ മാത്രമാണ്. അതുകൊണ്ടുതന്നെ കുറ്റകൃത്യങ്ങൾക്കും ക്രൂരതയ്ക്കും ഈ സംഘത്തിന് യാതൊരു മടിയുമില്ല.

അടുത്ത കാലത്ത് കേരളത്തെ ഭയത്തിലാക്കുന്ന മോഷണ സംഘമാണിത്. ആലപ്പുഴയിലും എറണാകുളത്തുമൊക്കെ സംഘം സജീവമാണെന്ന സൂചനയാണുളളത്. രാത്രിയിൽ സംഘമായി എത്തുന്ന മോഷ്ടക്കാൾ മുഖംമൂടി ധാരികളായിരിക്കും. തെളിവുകൾ അവശേഷിപ്പിക്കാതിരിക്കാൻ കൈയ്യുറകളും മറ്റും ധരിക്കാറുമുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ തിരിച്ചറിയാതിരിക്കുന്നതിനാണ് പ്രധാനമായും മുഖം മൂടുന്നത്.

സംഘത്തിൽ കുട്ടികളും മുതിർന്നവരും ഒക്കെ ഉണ്ടാകാം. എങ്കിലും ആരോഗ്യശേഷി കണക്കിലെടുത്തേ മോഷണസംഘത്തിൽ ഉൾപ്പെടുത്താറുള്ളൂ.പകൽ ആക്രിപെറുക്കിയും മറ്റും കറങ്ങി നടക്കുന്ന സംഘം മോഷണത്തിനുള്ള വീടുകൾ കണ്ടുവെക്കുകയും നിരീക്ഷണം നടത്തുകയും ചെയ്യും. മോഷണത്തിനിടെ പിടിക്കപ്പെട്ടാൽ അക്രമിച്ച് രക്ഷപെടാൻ ആവശ്യമായ ആയുധങ്ങളും ഇവരുടെ കൈവശമുണ്ടാകും.

ആളോഴിഞ്ഞ വീടുകൾ കേന്ദ്രീകരിച്ചാണ് സംഘം മോഷണത്തിന് എത്തുന്നത്. വീടിൻ്റെ പിൻഭാഗത്തെ കതക് തകർത്ത് അകത്തു കയറുന്നത് മുതൽ മോഷണത്തിന് പല തന്ത്രങ്ങളും സംഘം പയറ്റാറുണ്ട്. തുടർച്ചയായി കോളിംഗ് ബെൽ അമർത്തി വീട്ടുകാരെ പുറത്തെത്തിക്കുകയും ആക്രമിച്ച് മോഷണം നടത്തുകയും ചെയ്യുന്നത് ഒരു രീതിയാണെന്ന് പൊലീസ് പറയുന്നു. വീടിന് പുറത്തെ ടാപ്പ് തുറന്നിടുക,മറ്റ് ശബ്ദങ്ങൾ ഉണ്ടാക്കി ആളുകളെ പുറത്തെത്തിക്കുക ഒക്കെ സംഘത്തിൻ്റെ മോഷണ തന്ത്രങ്ങളാണ്.

അപകടകാരികളായ മോഷ്ടാക്കളായാണ് കുറവ സംഘത്തെ പൊലീസ് കണക്കാക്കുന്നത്. സംഘം കേരളത്തിലുണ്ടെന്ന സൂചന ലഭ്യമായതോടെ പൊലീസ് പെട്രോളിംഗ് ഉൾപ്പെടെ പരിശോധനകൾ ശക്തമാക്കി. സംഘത്തിലെ ചിലർ കേരള പൊലീസിൻ്റെ പിടിയിലായിട്ടുണ്ട്.ഇവരുടെ സാനിധ്യമുണ്ടായ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പൊലീസ് പരിശോധിച്ചുവരികയാണ്.

കുറുവ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദേശം നൽകിയിട്ടുണ്ട്. പരിശോധനകൾ ശക്തമാകുമ്പോൾ തിരുട്ടുഗ്രാമത്തിലേക്ക് മടങ്ങുന്ന സംഘം സീസണുകൾ പോലെയാണ് കേരളത്തിലെത്തുക. തമിഴ്നാട് പൊലീസും സംഘത്തിനെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഈദ് അൽ ഇത്തിഹാദ്; ദേശീയ ദിനം ആഘോഷമാക്കാൻ വിവിധ പരിപാടികളുമായി ഫുജൈറ

യുഎഇയുടെ 53-ാമത് ദേശീയ ദിനം ആഘോഷമാക്കാനൊരുങ്ങി ഫുജൈറ. ഈദ് അൽ ഇത്തിഹാദിൻ്റെ ഭാ​ഗമായി ഫുജൈറ ഓർഗനൈസിംഗ് കമ്മിറ്റി പ്രഖ്യാപിച്ച ആഘോഷങ്ങളാണ് എമിറേറ്റിൽ സംഘടിപ്പിക്കപ്പെടുന്നത്. സുപ്രീം കൗൺസിൽ...

മോഹന്‍ലാലിന്റെ സംവിധാന മികവ്; ‘ബറോസ്’ 3-ഡി ട്രെയ്‌ലര്‍ എത്താൻ ഇനി മണിക്കൂറുകൾ മാത്രം

നടനവിസ്മയം മോഹന്‍ലാലിന്റെ സംവിധാന മികവിൽ പുറത്തിറങ്ങുന്ന ചിത്രമാണ് 'ബറോസ്'. ആരാധകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ 3 ഡി ട്രെയ്ലർ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് താരം....

മോഹൻലാലിനെ ചേർത്തുപിടിച്ച് മമ്മൂട്ടി; സൂപ്പർ സെൽഫിയുമായി കുഞ്ചാക്കോ ബോബൻ

മലയാളത്തിന്റെ സ്വന്തം താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് സ്ക്രീനിലെത്തുകയാണ്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. ചിത്രത്തിന്റെ...

തലാബത്ത് ഐപിഒ സപ്സ്ക്രിപ്ഷൻ ആരംഭിച്ചു; ഓഹരി വില 1.50 മുതൽ 1.60 ദിർഹം വരെ

ദൈനംദിന ഡെലിവറികൾക്കുള്ള മുൻനിര ഓൺ-ഡിമാൻഡ് ഫുഡ്, ക്യു-കൊമേഴ്‌സ് ആപ്പായ തലാബത്ത് ഓഹരി വിപണിയിലേയ്ക്ക് കടക്കുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇന്ന് തലാബത്തിന്റെ ഐപിഒ സപ്സ്ക്രിപ്ഷൻ...