യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. നവംബർ 25നാണ് പുതിയ സെക്ടറുകൾ പ്രഖ്യാപിക്കുക.
പുതിയ സർവീസുകൾ കൂടി തുടങ്ങുന്നതോടെ ആകെ സെക്ടറുകളുടെ എണ്ണം 93 ആയി ഉയരുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അന്റോണോൾഡോ നെവെസ് പറഞ്ഞു. 2025ൽ പ്രാഗ്, വാർസോ, അൽ അലമൈൻ എന്നീ സെക്ടറുകളിലേക്ക് സർവീസ് നടത്താനും പദ്ധതിയുണ്ട്.
നിലവിൽ 83 സ്ഥലങ്ങളിലേക്കാണ് ഇത്തിഹാദ് പറക്കുന്നത്. പുതിയ 10 ലക്ഷ്യസ്ഥാനങ്ങൾ കൂടി വരുന്നതോടെ പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.