ഷാർജ അന്താരാഷ്ട്ര പുസ്‌തക മേളയുടെ വേദി മാറുകയാണ്. അടുത്ത വർഷം മുതൽ പുതിയ വേദിയിലാകും പുസ്തക മേള സംഘടിപ്പിക്കപ്പെടുകയെന്ന് ഷാർജ ഭരണാധികാരി സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പ്രഖ്യാപിച്ചു. 43-മത് അന്താരാഷ്ട്ര പുസ്തക മേളയ്ക്ക് തിരശീല വീണതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.
ഷാർജ മസ്‌ജിദിന് എതിർവശത്ത് എമിറേറ്റ്സ് റോഡിന് സമീപത്തായാണ് പുതിയ വേദി ഒരുങ്ങുന്നത്. ഇതുവരെ ഷാർജ എക്സ്പോ സെൻ്ററാണ് മേളയ്ക്ക് ആതിഥേയത്വം വഹിച്ചിരുന്നത്.
ഈ വർഷത്തെ മേളയ്ക്കെത്തിയ വിദേശികളിൽ ഏറ്റവും കൂടുതൽ പേർ ഇന്ത്യക്കാരാണ്. 200ലധികം രാജ്യങ്ങളിൽ നിന്നായി 10.82 ലക്ഷം പേരാണ് മേളയ്ക്കെത്തിയത്. 108 രാഷ്ട്രങ്ങളിൽ നിന്നായി 2500 ലേറെ പ്രസാധകരും പങ്കെടുത്തു.