യുഎഇ സർവ്വകലാശാലകളിൽ എമിറാത്തികൾക്ക് റിയൽ എസ്റ്റേറ്റ് ബിരുദം ആരംഭിക്കും. തിരഞ്ഞെടുത്ത യുഎഇ സർവകലാശാലകളിലാണ് റിയൽ എസ്റ്റേറ്റ് ബിരുദം ഏർപ്പെടുത്തുക. എമിറാത്തി വിദ്യാർത്ഥികൾക്ക് ഈ മേഖലയിൽ പ്രാവീണ്യം നേടുന്നതിനുള്ള അവസരം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
യുഎഇ പൗരന്മാരെ ശാക്തീകരിക്കാനും റിയൽ എസ്റ്റേറ്റിൽ അവരുടെ പങ്കാളിത്തം വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള എമിറാറ്റിസ് എംപ്ലോയ്മെൻ്റ് 2024-ൻ്റെ ഭാഗമായാണ് തീരുമാനം. നിലവിൽ റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് നിരവധി ജോലി ഒഴിവുകളാണ് വരുന്നതെന്നും ഈ സാഹചര്യത്തിൽ ഈ വിഷയത്തിൽ ബിരുദം നൽകുന്നത് എമിറാത്തികൾക്ക് ജോലി ഉറപ്പാക്കാൻ ഉപകരിക്കുമെന്നും ദുബായ് ലാൻഡ് ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ ജനറൽ മർവാൻ ബിൻ ഗലിത പറഞ്ഞു.