‘കൊച്ചിയിൽ ഞാനിനി ഇല്ല, മാറ്റം മനസുഖമുള്ള ജീവിതത്തിന് വേണ്ടി’; വേദനയോടെ ആരാധകരോട് ബാല

Date:

Share post:

ഭാര്യ കോകിലയുമൊത്ത് കൊച്ചിയിൽ നിന്നും താമസം മാറ്റാനൊരുങ്ങി നടൻ ബാല. മനസുഖമുള്ള ജീവിതത്തിന് വേണ്ടിയാണ് ഈ മാറ്റമെന്നും തന്നെ സ്നേഹിച്ച പോലെ തന്നെ തന്റെ കോകിലയെയും എല്ലാവരും സ്നേഹിക്കണമെന്നും സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ ബാല പറഞ്ഞു. ഒരുപാട് ദൂരേയ്ക്കല്ല താൻ താമസം മാറുന്നതെന്ന് പറഞ്ഞ ബാല പോകുന്ന സ്ഥലം ഏതാണെന്ന് വ്യക്തമാക്കിയിട്ടില്ല.

ബാലയുടെ കുറിപ്പിന്റെ പൂർണ്ണരൂപം:

“എല്ലാവർക്കും നന്ദി. ഞാൻ ചെയ്‌ത നന്മകൾ ഞാൻ തുടരുക തന്നെ ചെയ്യും. എന്നാൽ കൊച്ചിയിൽ ഞാനിനി ഇല്ല. ഇത്രയും കാലം ഒരു കുടുംബം പോലെ നമ്മൾ കൊച്ചിയിൽ ഉണ്ടായിരുന്നു, ഇന്ന് ഞാൻ നിങ്ങളെ വിട്ട്, കൊച്ചി വിട്ട് വന്നിരിക്കാണ് ഒരുപാട് ദൂരെക്ക് ഒന്നും അല്ല! എന്നിരുന്നാലും എന്നെ സ്നേഹിച്ച ഏവരോടും പറയാതെ വരുന്നത് എങ്ങനെ..

എന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദിയും കടപ്പാടും അറിയിക്കുകയാണ്!! പ്രിയരേ എന്നെ സ്നേഹിച്ച പോലെ തന്നെ നിങ്ങൾ എൻ്റെ കോകിലയെയും സ്നേഹിക്കണം. എന്റെ കുടുംബത്തിന് വേണ്ടി എൻ്റെ ആരോഗ്യത്തിന് വേണ്ടി മനസുഖമുള്ള ഒരു ജീവിതത്തിനു വേണ്ടി തത്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു. ആരോടും എനിക്ക് പരിഭവമില്ല. ഏവരും സന്തോഷമായി ഇരിക്കട്ടെ, എന്ന് നിങ്ങളുടെ സ്വന്തം”

ബാലയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് താമസം മാറുന്നത് എങ്ങോട്ടാണെന്ന കമന്റുമായി എത്തുന്നത്. ബാലയുടെ മുറപ്പെണ്ണ് കൂടായായ കോകിലയുടെ സ്വദേശം ചെന്നൈ ആണ്. അതിനാൽ ചെന്നൈലേക്കാണോ ബാല താമസം മാറിയതെന്നും ആരാധകർ ചോദിക്കുന്നുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

കുറ്റകൃത്യങ്ങൾ അതിവേ​ഗം കണ്ടെത്താം; പുതിയ ഫോറൻസിക് കേന്ദ്രം ആരംഭിക്കാൻ ദുബായ് പൊലീസ്

കുറ്റകൃത്യങ്ങൾ അതിവേ​ഗം കണ്ടെത്തുന്നതിനായി പുതിയ ഫോറൻസിക് മെഡിസിൻ കേന്ദ്രം ആരംഭിക്കാനൊരുങ്ങി ദുബായ് പൊലീസ്. പുതിയ കേന്ദ്രം ആരംഭിക്കുന്നതോടെ പരിശോധനകൾക്ക് വെറും മണിക്കൂറുകൾ മാത്രമാണ് എടുക്കുകയെന്നും...

വര ആര്‍ടെക്‌സ് എഡിഷന്‍ 2 പോസ്റ്റർ ദുബായിൽ പ്രകാശനം ചെയ്തു

യുഎഇയിലെ മലയാളി ക്രിയേറ്റീവ് ഡിസൈനേഴ്സ് കൂട്ടായ്മയായ വരയുടെ ആര്‍ടെക്‌സ് എഡിഷന്‍ 2 പോസ്റ്റര്‍ പ്രകാശനം ചെയ്തു. ദുബായിൽ നടന്ന ചടങ്ങിൽ വെച്ച് ആര്‍ട്ട് ഡയറക്ടറും...

യുഎഇ ദേശീയ ദിനാഘോഷത്തിനിടെ നീണ്ട വാരാന്ത്യ അവധിയെത്തുന്നു

യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് 2024ലെ അവസാനത്തെ നീണ്ട വാരാന്ത്യമാണ് ഡിസംബറിൽ ലഭ്യമാകുക. ഡിസംബർ രണ്ട്, മൂന്ന് തീയതികളിലാണ് (തിങ്കൾ, ചൊവ്വ) ദേശീയ ദിന...

ഡിസംബർ 3 വരെ സൈനിക പരിശീലനം തുടരുമെന്ന് മന്ത്രാലയം

അബുദാബിയിലെ അൽ-സമീഹ് പ്രദേശത്ത് സൈനിക പരിശീലനം നടക്കുന്നതിനാൽ പ്രദേശത്ത് ഉയർന്ന ശബ്ദമുണ്ടാകാൻ സാധ്യതയുണ്ടെന്ന് താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയതായി പ്രതിരോധ മന്ത്രാലയം തിങ്കളാഴ്ച...