അബ്ദുൾ റഹീമിന്റെ മോചനം വൈകും; മോചന ഉത്തരവിനുള്ള സിറ്റിംഗ് രണ്ടാഴ്ചത്തേക്ക് മാറ്റി

Date:

Share post:

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിൻ്റെ മോചനം വൈകും. മോചന ഹരജിയിൽ ഇന്ന് ഉത്തരവുണ്ടായില്ല. ഇന്ന് രാവിലെ കോടതിയുടെ ആദ്യ സിറ്റിംഗ് പൂർത്തിയായിരുന്നു. എന്നാൽ മോചന ഉത്തരവിനുള്ള സിറ്റിംഗ് രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചു.

കേസിൽ ഇന്ന് അന്തിമ ഉത്തരവ് ഉണ്ടാകുമെന്നായിരുന്നു നിയമസഹായ സമിതി പ്രതീക്ഷിച്ചിരുന്നത്. റിയാദിലെ ക്രിമിനൽ കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഈ ബെഞ്ച് തന്നെയാണ് രണ്ടാഴ്‌ച കഴിഞ്ഞ് കേസ് പരിഗണിക്കുക. പബ്ലിക് പ്രോസിക്യൂഷനുമായുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയായിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട വിശദമായ പരിശോധനക്ക് ശേഷമായിരിക്കും കോടതി മോചന ഉത്തരവ് ഇറക്കുക.

റഹീമിന്റെ അഭിഭാഷകൻ ഉസാമ അൽ അംബർ, എംബസി ഉദ്യോഗസ്ഥൻ യുസുഫ് കാക്കഞ്ചേരി, റഹീമിൻ്റെ കുടുംബ പ്രതിനിധിയായ സിപി തുവൂർ എന്നിവരാണ് കേസുമായി ബന്ധപ്പെട്ട് ഇന്ന് കോടതിയിൽ ഹാജരായത്. കഴിഞ്ഞ മാസം 21-ന് സമാനരീതിയിൽ കേസിന്റെ സിറ്റിംഗ് നടന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഒമാൻ ദേശീയദിനം; 174 തടവുകാര്‍ക്ക് മോചനം നൽകി സുല്‍ത്താന്‍

ഒമാൻ ദേശീയദിനം പ്രമാണിച്ച് തടവുകാര്‍ക്ക് മോചനം നൽകി. 174 തടവുകാർക്കാണ് സുൽത്താൻ ഹൈതം ബിൻ താരിക് മോചനം നൽകിയത്. റോയൽ ഒമാൻ പൊലീസാണ് ഇക്കാര്യം...

അക്ഷരവെളിച്ചം പകർന്ന ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഇന്ന് സമാപനം

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തകമേളയ്ക്ക് ഇന്ന് സമാപനം. അവസാന ദിവസമായ ഇന്നും സന്ദർശകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 12 ദിവസം നീണ്ടുനിന്ന മേളയിൽ 112...

രാജ്യാന്തര നിക്ഷേപക ഉച്ചകോടിക്ക് നവംബർ 28ന് അബുദാബിയിൽ തുടക്കം

രാജ്യാന്തര നിക്ഷേപക ഉച്ചകോടിക്ക് ഈ മാസം 28ന് അബുദാബിയിൽ തുടക്കമാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിക്ഷേപകർ, സംരംഭകർ, വ്യവസായികൾ ഉൾ‌പ്പെടെ 500ലധികം പ്രതിനിധികൾ...

ചരിത്രമെഴുതി ഇന്ത്യൻ ക്രിക്കറ്റ് ടീം; ഈ വർഷം കളിച്ച 26 ടി20-കളില്‍ 24-ലും ജയം

ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ഈ വർഷം കളിച്ച 26 ടി20 മത്സരങ്ങളിൽ 24-ലും ഇന്ത്യ വിജയം കൊയ്തു. 92.31 ആണ്...