ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ഈ വർഷം കളിച്ച 26 ടി20 മത്സരങ്ങളിൽ 24-ലും ഇന്ത്യ വിജയം കൊയ്തു. 92.31 ആണ് ഇന്ത്യയുടെ വിജയ ശതമാനം. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയശതമാനമാണിത്. ഇതിനുപുറമെ ലോകകപ്പും ഈ വർഷം കളിച്ച അഞ്ച് പരമ്പരകളും ഇന്ത്യ സ്വന്തമാക്കി.
ഇന്ത്യയുടെ ബാറ്റിങ് ശക്തിയും മുൻവർഷത്തേക്കാൾ താരതമ്യങ്ങളില്ലാത്തവിധം ഉയർന്നുനിൽക്കുന്നുവെന്ന് കണക്കുകൾ തെളിയിക്കുന്നത്. ഈ വർഷം ഇന്ത്യയുടെ ശരാശരി റൺറേററ് 9.55 ആണ്. ട്വൻ്റി 20-യിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന രണ്ട് സ്കോർ കുറിച്ചതും ഈ വർഷമാണ്. ഒക്ടോബറിൽ ബംഗ്ലാദേശിനെതിരേ ആറിന് 297, വെള്ളിയാഴ്‌ച ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഒരു വിക്കറ്റിന് 283.
കൂടാതെ, ഈവർഷം ടി 20-യിൽ ടീം നേരിടുന്ന ഓരോ 4.68 പന്തിലും ഒരു ഫോറും 12.19 പന്തിലും ഒരു സിക്‌സും ഇന്ത്യ നേടി.
ട്വന്റി 20യിൽ ഈ വർഷം ഇന്ത്യയുടെ സ്കോർ ഇപ്രകാരമാണ്:
• അഫ്ഗാനിസ്‌താനെതിരെ വിജയം – 3-0
• ടി20 ലോകകപ്പിൽ 8 മത്സരങ്ങളിൽ ജയം
• സിംബാബ്‌വേക്കെതിരെ വിജയം – 4-1
• ശ്രീലങ്കയ്ക്കെതിരെ വിജയം- 3-0
• ബംഗ്ലാദേശിനെതിരെ വിജയം – 3-0
• ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിജയം – 3-1