ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതോടെ ഗൾഫ് രാജ്യങ്ങളിൽനിന്ന് നാട്ടിലേക്ക് പണമൊഴുക്ക്. നവംബര്‍ 15ന് യുഎഇ ദിർഹവും ഖത്തർ റിയാലും ആദ്യമായി 23 രൂപയിലെത്തിയ റെക്കോർഡിന് പിന്നാലെയാണ് പണമൊഴുക്ക്.
യുഎഇയില്‍ എക്സചേഞ്ചുകൾ വഴിയും ഓൺലൈൻ സേവനങ്ങൾ വഴിയും നിരവധി പ്രവാസികളാണ് വിനിമ നിരക്കിലെ നേട്ടം സ്വന്തമാക്കിയത്. സൌദി റിയാലിൻ്റെ നിരക്കും 23ന് തൊട്ടടുത്തെത്തിയിരുന്നു. ഒമാൻ റിയാൽ ,കുവൈറ്റ് ദിനാർ, ബഹ്റിൻ ദിനാർ എന്നിവയ്ക്കും ഉയർന്ന നിരക്കാണ് ലഭിക്കുന്നത്.
യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്‍റെ വിജയമാണ് ഡോളറിന് മേല്‍കൈയുണ്ടാക്കിയത്. ഇന്ത്യൻ ഇക്വിറ്റിയിൽനിന്ന് വിദേശ നിക്ഷേപകർ പിൻമാറിയതും രൂപയെ തളർത്തി. ട്രംപിന്‍റെ നയങ്ങള്‍ ഡോളറിനെ വീണ്ടും ശക്തീകരിക്കുമെന്നാണ് സാമ്പത്തിക രംഗത്തെ വിലയിരുത്തലുകൾ.