മൂന്നാം സെഞ്ച്വറിയുമായി സഞ്ജു, തിലക് വർമ്മക്ക് തുടർച്ചയായ രണ്ടാം സെഞ്ച്വറി. ദക്ഷിണാഫ്രിക്കക്ക് എതിരേ നടന്ന നാലം ടി20 മത്സരത്തിൽ പിറന്നത് ക്രിക്കറ്റ് റെക്കോർഡുകൾ. ഇന്ത്യൻ സംഖ്യം രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ വാണ്ടറേഴ്സിനെ വണ്ടറടിപ്പിച്ചു.
രണ്ടുമത്സരങ്ങളിൽ തുടർച്ചയായി പൂജയത്തിന് പുറത്തായതിൻ്റെ നാണക്കേടിനിടെ തനിസ്വരൂപം പുറത്തെടുക്കുകയായിരുന്നു സജ്ജു സാംസൺ. ട്വന്‍റി20യിൽ മൂന്നു സെഞ്ച്വറികൾ നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ, ഒരു കലണ്ടർ വർഷം മൂന്ന് സെഞ്ച്വറി നേടുന്ന ആദ്യതാരം എന്നീ നേട്ടങ്ങളാണ് സഞ്ജു സ്വന്തം പേരിലാക്കിയത്. 9 സിക്സ് ഉൾപ്പെടെ 57 പന്തിൻ 109 റൺസെടുത്ത സഞ്ജു പുറത്താകാതെ നിന്നു.
41 പന്തിൽ 100 തികച്ച് സഹതാരം തിലക് വർമ്മ സഞ്ജുവിന് പൂർണ പിന്തുണ നൽകി. തിലകിൻ്റെയും തുടർച്ചയായ രണ്ടാം സെഞ്ച്വറിയാണിത്. 47 പന്തിൽ 120 റൺസുമായി തിലക് വർമ്മയും പുറത്താകാതെന്നിന്നു. കഴിഞ്ഞ മത്സരത്തിലും തിലക് വർമ്മ 107 റൺസ് എടുത്തിരുന്നു.
ഇരുവരുടേയും മികവിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 283 റൺസെന്ന കൂറ്റൻ വിജയലക്ഷ്യമാണ് ദക്ഷിണാഫ്രിക്കക്ക് മുന്നിൽ ഉയർത്തിയത്. ഇന്ത്യയുടെ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന ട്വന്‍റി20 സ്‌കോർ കൂടിയാണിത്. 18 പന്തിൽ 36 റൺസെടുന്ന അഭിഷേക് ശർമ്മയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.
എന്നാൽ ദക്ഷിണാഫ്രിക്കൻ പോരാട്ടം 148 ന് അവസാനിച്ചു. 10 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായ ദക്ഷിണാഫ്രിക്കക്ക് തുടർന്ന് പൊരുതാനുള്ള ശേഷി നഷ്ടപ്പെട്ടു. ഒരു ഘട്ടത്തിൽ 6 ന് 96 എന്ന നിലയിലായിരുന്നു പ്രോട്ടീസ്. അഷ്ദീപ് സിംഗ് ഇന്ത്യക്കായി 3 വിക്കറ്റ് വീഴ്ത്തി. ഇതോടെ 135 റൺസിൻ്റെ വിജയവും പരമ്പരയും ഇന്ത്യ സ്വന്തമാക്കി.