ഷാർജ രാജ്യാന്തര പുസ്തക മേളയിൽനിന്ന് പുസ്തകങ്ങൾ ശേഖരിച്ച് ഷാർജയിലെ ജയിലധികൃതർ. തടവുകാരുടെ ഇടയിലേക്ക് അക്ഷരങ്ങളുടെ വെളിച്ചം എത്തിക്കുക ലക്ഷ്യമിട്ടാണ് നീക്കം. എല്ലാവർക്കും വായന ഒരുക്കുകയാണ് രുക്കുകയാണ് ലക്ഷ്യമെന്ന് ജയിൽ അധികൃതർ പറഞ്ഞു.
മലയാള പുസ്തകങ്ങൾ ഉൾപ്പടെ ഇന്ത്യൻ പവിലിയനിൽ നിന്ന് ധാരാളം പുസ്തകങ്ങൾ ജയിലധികൃതർ വാങ്ങിക്കൂട്ടി. പ്രമുഖ മലയാളം പ്രസാധകരായ ഡി.സി ബുക്സ്, മാതൃഭൂമി, ഐപിഎച്ച് അടക്കമുള്ള കൌണ്ടറുകളിൽനിന്ന് അമ്പതിനായിരം രൂപയുടെ പുസ്കകങ്ങൾ വീതമാണ് ശേഖരിച്ചത്. ഷാർജയിലെ ജയിൽ ഉദ്യോഗസ്ഥരായ ഖൽഫാൻ സാലിം ഖൽഫാൻ, അബ്ദുൽ ലത്തീഫ് മുസ്തഫ അൽഖാലി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പുസ്കക ശേഖരണം.
ഇതിനിടെ മലയാളി സാമൂഹിക പ്രവർത്തകരും തടവുകാർക്കുള്ള പുസ്തക ശേഖരണ സംഘത്തിന്റെ ഭാഗമായി. മികച്ച കഥകളും കവിതകളും ഉൾക്കൊള്ളുന്ന പുസ്തകങ്ങളാണ് ജയിലിലെത്തിക്കുന്നത്. നിയമലംഘനങ്ങളുടേയും കുറ്റകൃതൃങ്ങളുടേയും പശ്ചാത്തലത്തിൽ മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ യു.എ.ഇയിലെ തടവറയിലുണ്ട്.