മക്ക ഹറമിലെ ഹിജ്ർ ഇസ്മാഈൽ സന്ദർശിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം ഏർപ്പെടുത്തി. പുരുഷന്മാർക്ക് രാവിലെ എട്ട് മുതൽ രാവിലെ 11 മണി വരെയും സ്ത്രീകൾക്ക് രാത്രി എട്ട് മുതൽ പുലർച്ചെ രണ്ട് മണി വരെയും പ്രവേശനം അനുവദിച്ചതായാണ് അധികൃതർ അറിയിച്ചത്.
ഓരോ സന്ദർശകനും പരമാവധി 10 മിനിറ്റ് സമയം വരെയാണ് ഇവിടെ ചെലവഴിക്കാൻ സാധിക്കുക. കഅബയുടെ വടക്കുഭാഗത്ത് താഴ്ന്ന മതിലിന്റെ ആകൃതിയിലുള്ള അർധവൃത്താകൃതിയിലുള്ള ഘടനയാണ് ഹിജ്ർ ഇസ്മാഈൽ. ഹിജ്ർ ഇസ്‌മാഈലിനും കഅബയ്ക്കും ഇടയിലുള്ള സ്ഥലം ഒരു കാലത്ത് കഅബയുടെ തന്നെ ആയിരുന്നതിനാൽ ഇത് കഅബയുടെ ഭാഗം തന്നെയാണ്.