ലുലു ഷെയറുകൾ അബുദാബി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തു. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ബിൻ ഹസൻ അൽസുവൈദി, ലുലു ചെയർമാൻ എം.എ യൂസഫലി എന്നിവർ ചേർന്നാണ് ട്രേഡിങ്ങിന് മണി മുഴക്കിയത്. ഇന്ത്യക്കാരന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ഗൾഫിലെ ഏറ്റവും വലിയ ലിസ്റ്റിങ് എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇതോടെ ലുലു ഗ്രൂപ്പ്.
ഒക്ടോബർ 28ന് ആരംഭിച്ച പ്രാരംഭ ഓഹരി വിൽപനയിൽ 3.12 ലക്ഷം കോടി രൂപയുടെ സബ്സ്ക്രിബ്ഷൻ അപേക്ഷകളാണ് ലഭിച്ചത്. 89 ശതമാനം നിക്ഷേപ സ്ഥാപനങ്ങൾക്കും, 10 ശതമാനം റീട്ടെയ്ൽ നിക്ഷേപകർക്കും ഒരു ശതമാനം ഓഹരികൾ ജീവനകാർക്കുമായാണ് വകയിരുത്തിയത്. 574 കോടി ഡോളറാണ് ലുലു റീട്ടെയ്‌ലിൻ്റെ വിപണി മൂല്യം.
നികുതിക്ക് ശേഷമുള്ള ലാഭത്തിൻ്റെ 75 ശതമാനം ഓഹരി, നിക്ഷേപകർക്ക് ലാഭവിഹിതമായി നൽകുന്നത് പരിഗണിക്കുമെന്ന് ലുലു ഗ്രൂപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു.