‘അതിരുവിട്ട ഭൂതകാല സ്നേഹം അപകടകരം, ഗൃഹാതുരത്വം വ്യക്തിപരമായ അനുഭവം’; ജോർജി ഗോഡ്‌സ്‌പോഡിനോവ്

Date:

Share post:

അതിരുവിട്ട് ഭൂതകാലത്തെ സ്നേഹിക്കുന്നത് അപകടകരമാണെന്ന് ബൾഗേറിയൻ ബുക്കർ പുരസ്‌കാര ജേതാവ് ജോർജി ഗോഡ്‌സ്‌പോഡിനോവ്. ഷാർജ രാജ്യാന്തര പുസ്തകമേളയിൽ നടന്ന ‘ഫ്രം നാച്ചുറൽ നോവൽ ടു ടൈം ഷെൽട്ടർ – ജോർജി ഗോഡ്‌സ്‌പോഡിനോവുമൊത്ത് ഒരു സഞ്ചാരം’ എന്ന പരിപാടിയിൽ വായനക്കാരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

നമ്മൾ ഇപ്പോൾ എന്തായിരിക്കുന്നുവോ അത് പോയ കാലത്തിന്റെ നഷ്ടപ്പെടലാണ്. അടുത്ത പത്ത് വർഷത്തിനുള്ളിൽ നല്ലത് എന്തെങ്കിലും സംഭവിക്കുമെന്ന് കരുതുക വയ്യ. 50 വർഷം മുൻപ് നമുക്ക് ഇതിനേക്കാൾ നല്ല ഭാവി ഉണ്ടായിരുന്നു. അതുകൊണ്ട് ജനങ്ങൾ ഭൂതകാലത്തിൽ അഭയം കണ്ടെത്താൻ ശ്രമിക്കുകയാണെന്നും ​ഗോഡ്‌സ്‌പോഡിനോവ് പറഞ്ഞു.

ഗൃഹാതുരത്വം വ്യക്തിപരമായ ഒരു അനുഭവം മാത്രമാണെന്നും അത് പൊതുവായ അവസ്ഥയല്ലെന്നും അദ്ദേഹം പറഞ്ഞു. ഗൃഹാതുരതയുടെ മറ്റൊരു തലം ഇതുവരെ പോയിട്ടില്ലാത്ത സ്ഥലങ്ങളെക്കുറിച്ചുള്ള നൊസ്റ്റാൾജിയ ആണെന്നും ജോർജി പറഞ്ഞു. തന്റെ മാതാപിതാക്കൾക്ക് പാരീസ് ഒരു നൊസ്റ്റാൾജിയ ആയിരുന്നു. അവർ ഇതുവരെ അവിടെ പോയിട്ടില്ല. പുസ്തകങ്ങളിലൂടെയും സംഗീതത്തിലൂടെയും അറിഞ്ഞ മനോഹരമായ നഗരമാണ് അവരുടെ മനസിൽ.

തന്റെ നോവൽ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് പാരിസിൽ പോയിരുന്നു. അവിടെ ചെന്ന ശേഷം മാതാപിതാക്കളെ വിളിച്ചപ്പോൾ പാരീസ് അത്ര വലിയ നഗരമൊന്നുമല്ല എന്ന് പറഞ്ഞു. എന്നാൽ അവർക്കത് ഉൾക്കൊള്ളാനായില്ലെന്നും ഗോഡ്‌സ്‌പോഡിനോവ് കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

റാസൽഖൈമയിലെ അധ്യാപകർക്കായി ഗോൾഡൻ വിസ പദ്ധതി പ്രഖ്യാപിച്ചു

റാസൽഖൈമയിലെ പൊതു, സ്വകാര്യ സ്കൂൾ അധ്യാപകർക്കായി ഒരു പുതിയ ഗോൾഡൻ വിസ പ്രോഗ്രാം പ്രഖ്യാപിച്ചു. റാസൽഖൈമ നോളജ് ഡിപ്പാർട്ട്‌മെൻ്റ് റിപ്പോർട്ട് അനുസരിച്ച് നിശ്ചിത മാനദണ്ഡം...

11 രൂപയ്ക്ക് അൺലിമിറ്റഡ് ഡേറ്റ; പുതിയ പാക്കേജുമായി ജിയോ

ബിഎസ്എൻഎല്ലിൻ്റെ വെല്ലുവിളി മറികടക്കാൻ പുതിയ ഡാറ്റാ പാക്കേജുമായി അംബാനിയുടെ ജിയോ. 11 രൂപയ്ക്ക് അൺലിമിറ്റഡ് ഡാറ്റ പാക്കേജുമായാണ് ജിയോ രംഗത്തെത്തിയിരിക്കുന്നത്. സാധാരണകാരന് താങ്ങാനാവുന്ന റീചാർജ്...

കുട്ടികൾക്കൊപ്പം കുട്ടിയായി മമ്മൂട്ടി; ശിശുദിനത്തിൽ സ്പെഷ്യൽ ചിത്രം പങ്കുവെച്ച് മെ​ഗാസ്റ്റാർ

ശിശുദിനത്തിൽ കുട്ടികൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മെ​ഗാസ്റ്റാർ മമ്മൂട്ടി. മൂന്ന് കുട്ടികളെ അരികെ നിർത്തി ഫോണിൽ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്ന തന്റെ ചിത്രമാണ് മമ്മൂട്ടി ആരാധകരുമായി...

‘വികൃതിയില്ലാത്ത ഒരു പാവം കുട്ടി’; ശിശുദിനത്തില്‍ തന്റെ പഴയ ചിത്രം പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ്

ചാച്ചാജിയുടെ ഓർമ്മകൾ പുതുക്കി ഇന്ന് ശിശുദിനം ആഘോഷിക്കുകയാണ് എല്ലാവരും. ഈ സുദിനത്തിൽ തന്റെ ചെറുപ്പക്കാലത്തെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വികൃതിയൊന്നും...