ഇനി സീ പ്ലെയിനിൽ പറക്കാം; കേരളത്തിലെ ആദ്യത്തെ ജലവിമാനം കൊച്ചിയിൽ

Date:

Share post:

സംസ്ഥാനത്തിന്‍റെ ടൂറിസം സ്വപ്നങ്ങളെ പുതിയ തലങ്ങളിലേയ്ക്ക് എത്തിക്കുന്ന ജലവിമാനത്തിന്‍റെ പരീക്ഷണപ്പറക്കൽ ഇന്ന്. കൊച്ചി ബോൾഗാട്ടി മറീനയിൽ നിന്ന് രാവിലെ 10.30ന് പറന്നുയരുന്ന ജലവിമാനം ഇടുക്കിയിലെ മാട്ടുപ്പെട്ടി ഡാമിൽ ലാന്‍റ് ചെയ്യും. അര മണിക്കൂറിന് ശേഷം തിരിച്ച് പുറപ്പെടുന്ന ജലവിമാനം സിയാലിലെത്തി ഇന്ധനം നിറച്ച് അഗത്തിയിലേക്ക് പോകും.

ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ആണ് പരീക്ഷണപ്പറക്കൽ ഫ്ലാഗ് ഓഫ് ചെയ്യുക. മന്ത്രി പി രാജീവ് അധ്യക്ഷനാകും. ജില്ലയിലെ ജനപ്രതിനിധികളും ചടങ്ങിനെത്തും. കനേഡിയൻ കമ്പനിയുടെ 17 സീറ്റുള്ള ജലവിമാനമാണ് കൊച്ചിയിൽ എത്തിയിരിക്കുന്നത്. പരീക്ഷണപ്പറക്കൽ നടക്കുന്നതിനാൽ രാവിലെ 9 മണി മുതൽ 11 മണി വരെ ബോട്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ഡി ഹാവ് ലാൻഡ് ടൂറിസ്റ്റ് ബോട്ട്, മത്സ്യബന്ധനബോട്ട്, വാട്ടർ മെട്രോ തുടങ്ങിയവക്കെല്ലാം നിയന്ത്രണം ബാധകമാണ്. മറൈൻ ഡ്രൈവ് മേഖല, ആദ്യ ഗോശ്രീ പാലം മുതൽ ബോൾഗാട്ടി മേഖല വരെയും വല്ലാർപാടം മുതൽ പോർട് ട്രസ്റ്റിന്റെ ടാങ്കർ ബെർത്ത് വരെയുമുള്ള മേഖലകളിലാകും നിയന്ത്രണം. ഡ്രോൺ പറത്തുന്നതും ഈ മേഖലയിൽ നിരോധിച്ചിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

കുട്ടികൾക്കൊപ്പം കുട്ടിയായി മമ്മൂട്ടി; ശിശുദിനത്തിൽ സ്പെഷ്യൽ ചിത്രം പങ്കുവെച്ച് മെ​ഗാസ്റ്റാർ

ശിശുദിനത്തിൽ കുട്ടികൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മെ​ഗാസ്റ്റാർ മമ്മൂട്ടി. മൂന്ന് കുട്ടികളെ അരികെ നിർത്തി ഫോണിൽ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്ന തന്റെ ചിത്രമാണ് മമ്മൂട്ടി ആരാധകരുമായി...

‘വികൃതിയില്ലാത്ത ഒരു പാവം കുട്ടി’; ശിശുദിനത്തില്‍ തന്റെ പഴയ ചിത്രം പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ്

ചാച്ചാജിയുടെ ഓർമ്മകൾ പുതുക്കി ഇന്ന് ശിശുദിനം ആഘോഷിക്കുകയാണ് എല്ലാവരും. ഈ സുദിനത്തിൽ തന്റെ ചെറുപ്പക്കാലത്തെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വികൃതിയൊന്നും...

കാത്തിരിപ്പിനൊടുവിൽ സൂര്യയുടെ ‘കങ്കുവ’ എത്തി; തിയേറ്ററിൽ സമ്മിശ്ര പ്രതികരണം

കാത്തിരിപ്പിനൊടുവിൽ സൂര്യയുടെ 'കങ്കുവ' തിയേറ്ററിലേയ്ക്ക് എത്തി. ലൈസൻസ് പ്രശ്‌നമുണ്ടായതിനേത്തുടർന്നാണ് പലയിടത്തും വൈകി പ്രദർശനം നടത്തിയത്. സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. രണ്ട് വർഷത്തെ കാത്തിരിപ്പിന്...

തുടർച്ചയായി രണ്ട് സെഞ്ചുറിയും രണ്ട് ഡക്കും; നാണക്കേടിന്റെ റെക്കോർഡുമായി സഞ്ജു

തുടർച്ചയായ സെഞ്ചുറിക്ക് ശേഷം നാണക്കേടിന്റെ ഭാരവും പേറി മലയാളി താരം സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിലും സഞ്ജുവിന് നേരിടേണ്ടിവന്നത് നിരാശയാണ്. രണ്ട് പന്തുകൾ...