ഗര്‍ഭിണി ഓടയിലേക്ക് വീണു; സംഭവം ആലപ്പുഴ നഗരത്തിൽ

Date:

Share post:

ആലപ്പുഴ നഗരത്തിൽ നിര്‍മാണത്തിലിരുന്ന ഓടയിലേക്ക് ഗര്‍ഭിണി വീണു. ഭർത്താവിനൊപ്പം എത്തയ യുവതി ഇന്ദിരാ ജംഗ്ഷന് സമീപം ഓട മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. കഷ്ടിച്ചാണ് ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. കഴിഞ്ഞ ആറാം തീയതി വൈകിട്ട് ഏഴരക്കാണ് സംഭവമുണ്ടായത്.

കൃത്യമായി മൂടാതെ അലക്ഷ്യമായി ഉപേക്ഷിച്ച ഓടയിലേക്കാണ് ഇവര്‍ വീണത്. കുഴിയെടുത്ത ഭാഗത്ത് അപകട സൂചന നല്‍കുന്ന സൈന്‍ ബോര്‍ഡുകളും സ്ഥാപിച്ചിട്ടില്ലായിരുന്നു. ഓടയില്‍ സ്ലാബ് വാര്‍ക്കാനിട്ടിരുന്ന കട്ടികുറഞ്ഞ മരപ്പലകയില്‍ ചവിട്ടിയതോടെ യുവതി താഴേക്ക് വീഴുകയായിരുന്നു.
ഇതിൻ്റെ വീഡിയോ ദൃശ്യങ്ങളു പുറത്തുവന്നിട്ടുണ്ട്.

അതേസമയം ആറ് മാസത്തിലേറെയായി ഓടയുടെ നിര്‍മാണം ആരംഭിച്ചിട്ടെന്നും ഇപ്പോള്‍ ഓടനിര്‍മ്മാണം നിലച്ച മട്ടാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ആളുകള്‍ക്ക് കടന്നു പോകാന്‍ പലകകള്‍ മാത്രമാണ് ഇവിടെ നിരത്തിയിട്ടിരിക്കുന്നത്. അപകടങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ്' എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ...

‘ഉരുക്കൊന്നുമല്ല, മഹാ പാവമാ’; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നടനും സംവിധായകനും നിർമ്മാതാവും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമൊക്കെയായി സിനിമയുടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. പൊതുവിഷയങ്ങളിൽ...

മുഹമ്മദ് ഷമി കളത്തിലേയ്ക്ക് തിരിച്ചെത്തുന്നു; രഞ്ജി ട്രോഫിയിൽ ബംഗാളിന് വേണ്ടി ഇറങ്ങും

പരുക്കുമൂലം ഒരു വർഷത്തോളം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന പേസർ മുഹമ്മദ് ഷമി തിരിച്ചെത്തുന്നു. ഇൻഡോറിൽ ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ ബംഗാളിന് വേണ്ടിയാണ്...

പുതിയ പുസ്തകങ്ങളുമായി ഷാർജ പുസ്തക മേള; ‘തീയൊരുവൾ’ പ്രകാശിപ്പിച്ചു

വായനക്കാർക്കായി പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തുകയാണ് ഷാർജ രാജ്യാന്തര പുസ്തക മേള. പുസ്തക മേള ആരംഭിച്ചതുമുതൽ നിരവധി പുസ്തകങ്ങളാണ് ദിനംപ്രതി പ്രകാശനം ചെയ്യപ്പെടുന്നത്. വേദിയിൽ വെച്ച്...