ഷാര്‍ജ പുസ്തകമേളയിൽ മികച്ച അന്തർദേശീയ പ്രസാധക പുരസ്‌കാരം നേടി ഡി.സി ബുക്‌സ്

Date:

Share post:

ഷാർജ അന്തർദേശീയ പുസ്തക മേളയിലെ മികച്ച അന്തർദേശീയ പ്രസാധകനുള്ള പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യയിലെ പ്രമുഖ പ്രസാധകരായ ഡി.സി ബുക്സ്. ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍പേഴ്സണ്‍ ഷെയ്ഖ ബൊദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമിയിൽ നിന്ന് ഡി.സി ബുക്സ് സിഇഒ രവി ഡിസി പുരസ്കാരം സ്വീകരിച്ചു.

ആഗോള സാഹിത്യരംഗത്ത് ഡി.സി ബുക്സ് നടത്തിയ മികവാർന്ന പ്രവർത്തനങ്ങൾക്കാണ് പുരസ്‌കാരം ലഭിച്ചത്. മികച്ച അന്തർദേശീയ പ്രസാധകനുള്ള അവാര്‍ഡ് രണ്ട് തവണ സ്വന്തമാക്കുന്ന ഏക ഇന്ത്യന്‍ പ്രസാധകരുമായി ഇതോടെ ഡി.സി ബുക്‌സ് മാറി. 2013-ലാണ് ഡി.സി ബുക്‌സിന് ആദ്യ പുരസ്‌കാരം ലഭിച്ചത്.

1974 ഓഗസ്റ്റ് 29-നാണ് സ്വാതന്ത്ര്യസമരസേനാനിയും എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന ഡി.സി കിഴക്കെമുറി ഡി.സി ബുക്സ് എന്ന പേരില്‍ പുസ്തക പ്രസാധനശാല ആരംഭിച്ചത്. വർഷങ്ങൾ കഴിഞ്ഞപ്പോൾ ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് പ്രസാധകരില്‍ ഒന്നായി ഡി.സി ബുക്‌സ് മാറി.

ഇന്ത്യയില്‍ ആദ്യമായി ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള പ്രസാധകരാണ് ഡിസി ബുക്സ്. ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍, അക്കാദമിക്, പ്രാദേശികം, വിവര്‍ത്തനം തുടങ്ങി വിവിധ വിഭാഗങ്ങളിലായി 1,500-ലധികം പുതിയ പുസ്തകങ്ങള്‍ വര്‍ഷം തോറും ഡി.സി ബുക്‌സ് പ്രസിദ്ധീകരിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഖത്തർ ദേശീയ ദിനം; തടവുകാർക്ക് മോചനം നൽകാൻ ഉത്തരവിട്ട് അമീർ

നാളെ ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് ഖത്തർ. ദേശീയ ദിനത്തോടനുബന്ധിച്ച് ഖത്തറിലെ വിവിധ ജയിലുകളിൽ കഴിയുന്ന അനവധി തടവുകാർക്ക് മോചനം നൽകാൻ ഉത്തരവിട്ടിരിക്കുകയാണ് അമീർ ഷെയ്ഖ് തമീം...

യുഎഇയിൽ താപനില കുറയുന്നു; ജബൽ ജെയ്സ് പർവ്വതത്തിൽ ഇന്ന് രേഖപ്പെടുത്തിയത് 4.3 ഡിഗ്രി സെൽഷ്യസ്

യുഎഇയിൽ താപനില ദിനംപ്രതി കുറഞ്ഞുവരികയാണ്. യുഎഇയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ജബൽ ജെയ്‌സിൽ ഇന്ന് പുലർച്ചെ താപനില 4.3 ഡിഗ്രി സെൽഷ്യസായി കുറഞ്ഞതായി നാഷണൽ...

ബോക്‌സോഫീസില്‍ കത്തിക്കയറി ‘പുഷ്പ 2’; ആഗോള കളക്ഷന്‍ 1,500 കോടിയിലേക്ക്

ബോക്സോഫീസിൽ മുന്നേറ്റം തുടർന്ന് അല്ലു അർജുൻ്റെ 'പുഷ്പ 2: ദി റൂൾ'. ചിത്രത്തിന്റെ ആ​ഗോള കളക്ഷൻ 1,500 കോടിയിലേക്ക് അടുക്കുകയാണ്. പ്രദർശനത്തിനെത്തി വെറും 11...

ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി സൗദിയിൽ മരണപ്പെട്ടു; 13 വർഷത്തെ പ്രവാസജീവിതത്തിന് അവസാനം

ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശിയായ യുവാവ് സൗദി അറേബ്യയിൽ മരണപ്പെട്ടു. പുതു പൊന്നാനി സ്വദേശി ഷമീർ മുഹമ്മദ് (35) ആണ് റിയാദിൽ നിര്യാതനായത്. 13...