പൗരന്മാരുടെ കടം വീട്ടാൻ ഷാർജ 75 മില്യൺ ദിർഹം അനുവദിച്ച് ഷാർജ. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരമാണ് നടപടി.
പൗരന്മാർക്ക് സുസ്ഥിരമായ ജീവിതം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. അംഗീകരിച്ച തുകയായ 75,261,000 ദിർഹം ഉപയോഗിച്ച് വിവിധ വിധങ്ങളിലുള്ള കടങ്ങൾ വീട്ടാനും സാമ്പത്തിക കേസുകളിൽ ശിക്ഷിക്കപ്പെട്ടവരുടെ വിഭാഗത്തിൽ നിന്നും 158 കേസുകളുടെ കടങ്ങൾ തീർക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് എമിരി കോടതിയുടെ തലവനും ഡെറ്റ് പ്രോസസ്സിംഗ് കമ്മിറ്റി ചെയർമാനുമായ റാഷിദ് അഹമ്മദ് ബിൻ അൽ ഷെയ്ഖ് സ്ഥിരീകരിച്ചു.
പദ്ധതിയുടെ മൊത്തം ഗുണഭോക്താക്കളുടെ എണ്ണം 2,501 ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.