യാത്രക്കാർക്ക് ആശ്വാസം; ഷെയ്ഖ് സായിദ് ഫെസ്റ്റിലേക്ക് സൗജന്യ ബസ് സർവീസ് ആരംഭിച്ചു

Date:

Share post:

യാത്രക്കാർക്ക് ആശ്വാസമായി ഷെയ്ഖ് സായിദ് ഫെസ്റ്റിലേക്ക് സൗജന്യ ബസ് സർവീസ് ആരംഭിച്ച് അബുദാബി മൊബിലിറ്റി. നഗരത്തിലെ പ്രധാന ബസ് സ്‌റ്റേഷനിൽ നിന്ന് ആരംഭിക്കുന്ന സർവീസ് അൽ ഇത്തിഹാദ് സ്ട്രീറ്റിലെ റബാൻ മാൾ, ബനിയാസ് എന്നിവിടങ്ങളിലൂടെയാണ് ഫെസ്‌റ്റിവൽ നഗരിയിലേയ്ക്ക് എത്തുന്നത്.

‌പ്രവൃത്തി ദിനങ്ങളിൽ 48 ട്രിപ്പും വാരാന്ത്യങ്ങളിൽ 54 ട്രിപ്പുകളുമാണുണ്ടാകുക. ഞായർ മുതൽ വ്യാഴം വരെ ഉച്ചയ്ക്കുശേഷം 3 മുതൽ രാത്രി 10 വരെ 20 മിനിറ്റ് ഇടവിട്ട് ബസ് സർവീസുണ്ടാകും. ഫെസ്റ്റിവൽ നഗരിയിൽ നിന്ന് വൈകിട്ട് 4.30 മുതൽ രാത്രി 12 വരെ നഗരത്തിലേക്കും സർവീസുണ്ടാകും.

വെള്ളി, ശനി ദിവസങ്ങളിലും പൊതു അവധി ദിനങ്ങളിൽ അബുദാബിയിൽ നിന്ന് രാത്രി 11 വരെയും ഉത്സവ നഗരിയിൽ നിന്ന് പുലർച്ചെ 1.10 വരെയും സർവീസുകൾ ഒരുക്കിയിട്ടുണ്ട്. നഗരത്തിൽ നിന്നും 45 കി.മീ അകലെയുള്ള ഫെസ്റ്റിലേക്ക് സ്വന്തമായി വാഹന സൗകര്യമില്ലാത്ത സാധാരണക്കാർക്ക് എത്തിപ്പെടാൻ പുതിയ ബസ് സർവ്വീസ് ഉപകാരപ്രദമാകും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഷാർജ പുസ്തകമേള അവസാന ദിവസങ്ങളിലേക്ക്; ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ബോട്ട് സർവ്വീസും

ഷാർജയിൽ മുന്നേറുന്ന 43-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്നവർക്ക് സൗജന്യ ബോട്ട് സവാരി ആസ്വാദിക്കാനും അവസരം. എക്സ്പോ സെൻ്ററിലേക്ക് എത്തുന്നവർക്കുവേണ്ടിയാണ് ബുക്ക് അതോറിറ്റ് സൌജന്യ ബോട്ട്...

ജോജു ജോർജ് മികച്ച സംവിധായകൻ; ‘പണി’ സിനിമയെ പ്രശംസിച്ച് അനൂപ് മേനോൻ

നടൻ ജോജു ജോർജിനെ പ്രശംസിച്ച് നടനും സംവിധായകനുമായ അനൂപ് മേനോൻ. ജോജു സംവിധാനം ചെയ്‌ത 'പണി' സിനിമ ഗംഭീര കമേഴ്സ്യൽ സിനിമകളിലൊന്നാണെന്നും വരും നാളുകളിൽ...

ജയിൽ അന്തേവാസികൾക്ക് വായനയൊരുക്കും; പുസ്തകങ്ങൾ ശേഖരിച്ച് ഷാർജ പൊലീസ്

ഷാ​ർ​ജ രാ​ജ്യാ​ന്ത​ര പു​സ്‌​ത​ക മേ​ള​യി​ൽനിന്ന് പുസ്തകങ്ങൾ ശേഖരിച്ച് ഷാ​ർ​ജയിലെ ജ​യി​ല​ധി​കൃ​ത​ർ. തടവുകാരുടെ ഇടയിലേക്ക് അക്ഷരങ്ങളുടെ വെളിച്ചം എത്തിക്കുക ലക്ഷ്യമിട്ടാണ് നീക്കം. എ​ല്ലാ​വ​ർ​ക്കും വാ​യ​ന​...

സമുദ്ര പരിസ്ഥിതി സംരക്ഷണം; ഉമ്മുൽ ഖുവൈൻ തീരത്ത് കൃത്രിമ പാറകൾ സ്ഥാപിച്ചു

ഉമ്മുൽ ഖുവൈൻ തീരത്ത് കൃത്രിമ പാറകൾ സ്ഥാപിച്ചു. സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെയും സുസ്ഥിര മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാ​ഗമായാണ് കൃത്രിമ പാറകൾ സ്ഥാപിച്ചത്. മറൈൻ അഫയേഴ്‌സ് ആൻ്റ്...