സംസ്ഥാനത്ത് ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സ് സംവിധാനം നടപ്പിലാക്കി സർക്കാർ. ലൈസന്‍സ് ഡിജി ലോക്കറിലേക്ക് ഡൗണ്‍ ലോഡ് ചെയ്യാമെന്നും സ്വന്തമായി പിവിസി കാര്‍ഡിൽ പ്രിൻ്റ് ചെയ്ത് സൂക്ഷിക്കാമെന്നും സർക്കാർ ഉത്തരവ്. വാഹന പരിശോധനാ സമയത്ത് ഇനി മുതല്‍ ഡിജി ലൈസന്‍സ് കാണിച്ചാല്‍ മതിയാകും.
ഡ്രൈവിങ് ടെസ്റ്റ് വിജയിച്ച് കഴിഞ്ഞാല്‍ ഇനിമുതൽ അച്ചടിച്ച ഡ്രൈവിങ് ലൈസന്‍സ് ലഭിക്കില്ല. വെബ്സൈറ്റില്‍നിന്ന് ലൈസന്‍സ് ഡൗണ്‍ലോണ്‍ ചെയ്യ്ത് ഉപയോഗിക്കണം. ഡിജി ലോക്കര്‍, എം പരിവാഹന്‍ ആപ്പുകളില്‍ ഡിജിറ്റൽ ലൈസൻസ് സൂക്ഷിക്കാനുമാകും.
ഇതോടെ ലൈസന്‍സ് പാസായവര്‍ക്ക് പ്രിൻ്റഡ് ലൈസന്‍സ് കിട്ടുന്നതടക്കമുളള കാലതാമസം ഒഴിവാകും. ഡിജിലോക്കർ സംവിധാനം ഉപയോഗപ്പെടുത്താൻ എംവിഡി അപേക്ഷകരെ പ്രോത്സാഹിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഡിജിറ്റൽ ലൈസൻസ് രാജ്യവ്യാപകമായി അംഗീകരിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് മോട്ടോർ വാഹന വകുപ്പിൻ്റെ നീക്കം.