അനുവദനീയമായതിലും കൂടുതൽ മത്സ്യം പിടിച്ചു; അബുദാബിയിൽ ബോട്ടുടമയ്ക്ക് 20,000 ദിർഹം പിഴ

Date:

Share post:

അബുദാബിയിൽ അനുവദനീയമായതിലും കൂടുതൽ മത്സ്യം പിടിച്ച ബോട്ടുടമയ്ക്ക് പിഴ ചുമത്തി. നിയമലംഘനം നടത്തിയ വിനോദ മത്സ്യബന്ധന ബോട്ടിൻ്റെ ഉടമയ്ക്ക് 20,000 ദിർഹമാണ് പിഴ ചുമത്തിയത്.

ദിവസേനയുള്ള മത്സ്യബന്ധന പരിധി കവിയുന്ന വിനോദ മത്സ്യബന്ധന ബോട്ടുകൾക്ക് വാണിജ്യ മത്സ്യബന്ധന ലൈസൻസ് ആവശ്യമാണ്. എന്നാൽ ഈ വിനോദ യാനത്തിന് ലൈസൻസ് ഇല്ലായിരുന്നു. ഈ ലൈസൻസ് ഇല്ലാതെ മീൻ പിടിക്കുന്നത് പരിസ്ഥിതി ലംഘനമായാണ് കണക്കാക്കുന്നത്. ഇത്തരം നിയമലംഘനങ്ങൾക്ക് 2,000 ദിർഹം പിഴ ശിക്ഷ ലഭിക്കും.

ആവർത്തിച്ചുള്ള ഇത്തരം നിയമലംഘനങ്ങൾക്ക് കർശനമായ ശിക്ഷകളാണ് നേരിടേണ്ടിവരിക. അബുദാബിയിലെ സമുദ്രവിഭവങ്ങൾ സംരക്ഷിക്കുന്നതിനുള്ള സമീപകാല ശ്രമത്തിന്റെ ഭാ​ഗമായാണ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഇനി ശരണംവിളിയുടെ നാളുകൾ; മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമല നട തുറന്നു. നാളെ മുതൽ ഭക്തർക്ക് ദർശനത്തിനായി പ്രവേശനം ലഭിക്കും. മേൽശാന്തി പി.എൻ മഹേഷ് പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു....

നിയമലംഘനം; 24 മണിക്കൂറിനുള്ളിൽ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

24 മണിക്കൂറിനുള്ളിൽ നിയമലംഘനം നടത്തിയ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. അൽ ഖവാനീജ് ഏരിയയിൽ അനധികൃതമായി വാഹന പരിഷ്‌കരണങ്ങൾ നടത്തുകയും വലിയ ശബ്ദത്തിൽ...

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ എഴുത്തുകാരും കവികളും

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളും എത്തും. സമാപന വാരാന്ത്യത്തിലാണ് മലയാള സാഹിത്യത്തേക്കുറിച്ചും എഴുത്തുകളേക്കുറിച്ചും സംവദിക്കാൻ പുസ്തക മേളയിൽ...

ഷാർജ പുസ്തകമേള അവസാന ദിവസങ്ങളിലേക്ക്; ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ബോട്ട് സർവ്വീസും

ഷാർജയിൽ മുന്നേറുന്ന 43-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്നവർക്ക് സൗജന്യ ബോട്ട് സവാരി ആസ്വാദിക്കാനും അവസരം. എക്സ്പോ സെൻ്ററിലേക്ക് എത്തുന്നവർക്കുവേണ്ടിയാണ് ബുക്ക് അതോറിറ്റ് സൌജന്യ ബോട്ട്...