ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് അജ്മാൻ; ഇളവ് നവംബർ 4 മുതൽ ഡിസംബർ 15 വരെ

Date:

Share post:

ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് അജ്മാൻ. നവംബർ 4 മുതൽ ഡിസംബർ 15 വരെയുള്ള ട്രാഫിക് പിഴകളിലാണ് അജ്മാൻ പൊലീസ് 50 ശതമാനം കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്.

എക്സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു അധികൃതർ ഇക്കാര്യം അറിയിച്ചത്. ഇതുവഴി നിയമലംഘനം രജിസ്റ്റർ ചെയ്ത വാഹനങ്ങളും ട്രാഫിക് പോയിൻ്റുകളും പിടിച്ചെടുക്കുന്നത് റദ്ദാക്കുകയും ചെയ്യും. എന്നാൽ ഗുരുതരമായ ലംഘനങ്ങൾക്ക് ഇത് ബാധകമാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.

ലൈറ്റ് അല്ലെങ്കിൽ ഹെവി വാഹനങ്ങൾ അശ്രദ്ധമായി ഓടിക്കുക, ഓവർടേക്ക് ചെയ്യുന്നത് നിരോധിച്ചിരിക്കുന്ന സ്ഥലത്ത് ട്രക്ക് ഡ്രൈവർമാർ ഓവർടേക്ക് ചെയ്യുക, പരമാവധി വേഗപരിധി 80 കിലോമീറ്ററിൽ കൂടുതൽ, മുൻകൂർ അനുമതിയില്ലാതെ വാഹനത്തിൽ മാറ്റം വരുത്തുക എന്നിവയാണ് തീരുമാനത്തിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത ഗുരുതരമായ ലംഘനങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഇനി ശരണംവിളിയുടെ നാളുകൾ; മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമല നട തുറന്നു. നാളെ മുതൽ ഭക്തർക്ക് ദർശനത്തിനായി പ്രവേശനം ലഭിക്കും. മേൽശാന്തി പി.എൻ മഹേഷ് പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു....

നിയമലംഘനം; 24 മണിക്കൂറിനുള്ളിൽ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

24 മണിക്കൂറിനുള്ളിൽ നിയമലംഘനം നടത്തിയ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. അൽ ഖവാനീജ് ഏരിയയിൽ അനധികൃതമായി വാഹന പരിഷ്‌കരണങ്ങൾ നടത്തുകയും വലിയ ശബ്ദത്തിൽ...

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ എഴുത്തുകാരും കവികളും

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളും എത്തും. സമാപന വാരാന്ത്യത്തിലാണ് മലയാള സാഹിത്യത്തേക്കുറിച്ചും എഴുത്തുകളേക്കുറിച്ചും സംവദിക്കാൻ പുസ്തക മേളയിൽ...

ഷാർജ പുസ്തകമേള അവസാന ദിവസങ്ങളിലേക്ക്; ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ബോട്ട് സർവ്വീസും

ഷാർജയിൽ മുന്നേറുന്ന 43-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്നവർക്ക് സൗജന്യ ബോട്ട് സവാരി ആസ്വാദിക്കാനും അവസരം. എക്സ്പോ സെൻ്ററിലേക്ക് എത്തുന്നവർക്കുവേണ്ടിയാണ് ബുക്ക് അതോറിറ്റ് സൌജന്യ ബോട്ട്...