60 എയർബസ് എ321 നിയോ വിമാനങ്ങൾ വാങ്ങാനൊരുങ്ങി സൗദി അറേബ്യയുടെ പുതിയ വിമാനക്കമ്പനിയായ റിയാദ് എയർ. ഇതുമായി ബന്ധപ്പെട്ട കരാറിൽ കമ്പനി ഒപ്പിട്ടു. റിയാദ് എയർ സിഇഒ ടോണി ഡഗ്ലസ്, എയർബസ് സിഇഒ ക്രിസ്റ്റ്യൻ ഷെറർ എന്നിവർ പങ്കെടുത്ത ചടങ്ങിലാണ് കരാറിൽ ഒപ്പുവെച്ചത്.
പുതിയ വിമാനങ്ങൾ വാങ്ങുന്നതുൾപ്പെടെ റിയാദ് എയറിന് ഇപ്പോൾ മൊത്തം 132 വിമാനങ്ങൾ ഓർഡറിലുണ്ട്. റിയാദ് എയർലൈൻ സൗദി അറേബ്യയുടെ വ്യോമഗതാഗത മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും സൗദി അറേബ്യയെ ഒരു പ്രധാന ആഗോള വ്യോമയാന കേന്ദ്രമാക്കി മാറ്റുമെന്നും കമ്പനിയുടെ ചെയർമാൻ യാസിർ അൽ റുമയ്യൻ പറഞ്ഞു.