2024-ന്റെ മൂന്നാം പാദത്തിൽ ഷാർജ എയർപോർട്ടിലൂടെ യാത്ര ചെയ്തത് 4.4 ദശലക്ഷത്തിലധികം പേരാണ്. ഷാർജ എയർപോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് യാത്രികരുടെ എണ്ണത്തിൽ 10 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഷാർജ വിമാനത്താവളത്തിലൂടെയുള്ള വ്യോമഗതാഗത നിരക്കിലും ഈ കാലയളവിൽ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
2024-ലെ മൂന്നാം പാദത്തിൽ 27,758 വിമാനങ്ങളാണ് ഷാർജ എയർപോർട്ടിലൂടെ കടന്നുപോയത്. കഴിഞ്ഞ വർഷത്തെ ഇതേ സമയവുമായി താരതമ്യം ചെയ്യുമ്പോൾ 6.7 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.