ലോക എഐ ഉച്ചകോടിക്ക് വേദിയൊരുക്കി ഖത്തർ

Date:

Share post:

ലോക എഐ ഉച്ചകോടിക്ക് വേദിയൊരുക്കി ഖത്തർ. ദോഹ എക്‌സിബിഷൻ & കൺവെൻഷൻ സെൻ്ററിൽ 2024 ഡിസംബർ 10, 11 തീയതികളിലായാണ് ഉച്ചകോടി നടക്കുക. കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിൻ്റെ പിന്തുണയോടെയാണ് ലോക എഐ ഉച്ചകോടി സംഘടിപ്പിക്കുന്നത്.

ഖത്തറിൻ്റെ ദേശീയ വീക്ഷണം 2030 പദ്ധതിയുടെ ഭാഗമായാണ് ഉച്ചകോടി. ആഗോള സാങ്കേതിക മുന്നേറ്റങ്ങളിൽ പവർഹൗസായി മാറാനുള്ള ഖത്തറിൻ്റെ ശ്രമങ്ങളും പിന്നിലുണ്ട്. വേൾഡ് സമ്മിറ്റ് സംഘടിപ്പിക്കുന്നതിലൂടെ അന്താരാഷ്‌ട്ര എഐ രംഗത്ത് ഖത്തറിന് സുപ്രധാന ചുവട് വയ്ക്കാനാകുമെന്നാണ് പ്രതീക്ഷ.

എഐ രംഗത്തെ ശക്തമായ സാനിധ്യമായ ഇൻസ്‌പൈർഡ് മൈൻഡ്‌സും പ്രധാന സംഘാടകരാണ്. എഐ രംഗത്തെ നിക്ഷേപ സാധ്യതകൾ തുറക്കുന്നതിനൊപ്പം എഐ വ്യവസായങ്ങളും ഭാവി സാങ്കേതിക മുന്നേറ്റങ്ങളും മനസിലാക്കുന്നതിനും ലോക എഐ ഉച്ചകോടി അവസരമൊരുക്കുമെന്ന് ഇൻസ്‌പൈർഡ് മൈൻഡ്‌സിൻ്റെയും വേൾഡ് സമ്മിറ്റ് എഐയുടെയും സിഇഒയും സ്ഥാപകയുമായ സാറാ പോർട്ടർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഇനി ശരണംവിളിയുടെ നാളുകൾ; മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമല നട തുറന്നു. നാളെ മുതൽ ഭക്തർക്ക് ദർശനത്തിനായി പ്രവേശനം ലഭിക്കും. മേൽശാന്തി പി.എൻ മഹേഷ് പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു....

നിയമലംഘനം; 24 മണിക്കൂറിനുള്ളിൽ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

24 മണിക്കൂറിനുള്ളിൽ നിയമലംഘനം നടത്തിയ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. അൽ ഖവാനീജ് ഏരിയയിൽ അനധികൃതമായി വാഹന പരിഷ്‌കരണങ്ങൾ നടത്തുകയും വലിയ ശബ്ദത്തിൽ...

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ എഴുത്തുകാരും കവികളും

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളും എത്തും. സമാപന വാരാന്ത്യത്തിലാണ് മലയാള സാഹിത്യത്തേക്കുറിച്ചും എഴുത്തുകളേക്കുറിച്ചും സംവദിക്കാൻ പുസ്തക മേളയിൽ...

ഷാർജ പുസ്തകമേള അവസാന ദിവസങ്ങളിലേക്ക്; ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ബോട്ട് സർവ്വീസും

ഷാർജയിൽ മുന്നേറുന്ന 43-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്നവർക്ക് സൗജന്യ ബോട്ട് സവാരി ആസ്വാദിക്കാനും അവസരം. എക്സ്പോ സെൻ്ററിലേക്ക് എത്തുന്നവർക്കുവേണ്ടിയാണ് ബുക്ക് അതോറിറ്റ് സൌജന്യ ബോട്ട്...