‘ഇരുട്ട് അകന്നുപോകട്ടെ, നല്ല പ്രഭാതം പ്രത്യക്ഷപ്പെടട്ടെ’; ദീപാവലി ആശംസകളുമായി നടന്‍ വിജയ്

Date:

Share post:

സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും പ്രകാശത്തിന്റെയും ദിനമായ ദീപാവലി ആഘോഷിക്കുകയാണ് എല്ലാവരും. ഈ അവസരത്തിൽ ഏവർക്കും ദീപാവലി ആശംസ നേരുകയാണ് നടനും തമിഴക വെട്രി കഴകം (ടിവികെ) പാർട്ടി അധ്യക്ഷനുമായ വിജയ്. എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ ദീപാവലി ആശംസ.

‘ദീപാവലിയുടെ നിറഞ്ഞ വെളിച്ചത്തിൽ ഇരുട്ട് അകന്നുപോകട്ടെ. നല്ല പ്രഭാതം പ്രത്യക്ഷപ്പെടട്ടെ. എല്ലാ വീടുകളിലും സ്നേഹവും സമാധാനവും സമ്പത്തും നിലനിൽക്കട്ടെ. നമുക്ക് ദീപാവലി സുരക്ഷിതമായി ആഘോഷിക്കുകയും ആസ്വദിക്കുകയും ചെയ്യാം. എല്ലാവർക്കും ദീപാവലി ആശംസകൾ നേരുന്നു’ എന്നാണ് വിജയ് കുറിച്ചത്.

അതേസമയം, സിനിമ ജീവിതം അവസാനിപ്പിച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിലേയ്ക്ക് ഇറങ്ങുന്ന വിജയ് തൻ്റെ സിനിമ കരിയറിലെ അവസാന ചിത്രമായ ‘ദളപതി 69’ന്റെ ഒരുക്കത്തിലാണിപ്പോൾ. ചിത്രം 2025 ഒക്ടോബറിൽ തിയേറ്ററിലേക്കെത്തും. താരത്തിന്റെ തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സമുദ്ര പരിസ്ഥിതി സംരക്ഷണം; ഉമ്മുൽ ഖുവൈൻ തീരത്ത് കൃത്രിമ പാറകൾ സ്ഥാപിച്ചു

ഉമ്മുൽ ഖുവൈൻ തീരത്ത് കൃത്രിമ പാറകൾ സ്ഥാപിച്ചു. സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെയും സുസ്ഥിര മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാ​ഗമായാണ് കൃത്രിമ പാറകൾ സ്ഥാപിച്ചത്. മറൈൻ അഫയേഴ്‌സ് ആൻ്റ്...

മക്ക ഹറമിലെ ഹിജ്ർ ഇസ്മാഈൽ സന്ദർശിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം

മക്ക ഹറമിലെ ഹിജ്ർ ഇസ്‌മാഈൽ സന്ദർശിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം ഏർപ്പെടുത്തി. പുരുഷന്മാർക്ക് രാവിലെ എട്ട് മുതൽ രാവിലെ 11 മണി വരെയും...

കണ്ണൂരിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞ് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

കണ്ണൂർ മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര...

‘എല്ലാ പാർട്ടിയും അധികാരം കിട്ടിയാൽ കക്കും, സാധാരണക്കാരൻ എന്നും സാധാരണക്കാരൻ ആയിരിക്കും’; സലിം കുമാർ

എല്ലാ പാർട്ടിയും അധികാരം കിട്ടിയാൽ കക്കുമെന്നും സാധാരണക്കാരൻ എന്നും സാധാരണക്കാരൻ ആയിരിക്കുമെന്നും തുറന്നടിച്ച് നടൻ സലിം കുമാർ. എല്ലാ പാർട്ടിയും ഒരുപോലെയാണ്. ഒന്ന് മറ്റൊന്നിനെക്കാൾ...